മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായി സിനിമാസ്വാദകർ എടുത്തു പറയുന്ന ഒന്നാണ് ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രം. ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾ കഴിയുമ്പോഴും ഇപ്പോഴും സമൂഹമാധ്യമങ്ങളുടെ ഇഷ്ടം കവരുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് മേജർ ബാല. മമ്മൂട്ടിയും ഐശ്വര്യ റായിയും ഒന്നിച്ചുള്ള ഒരു ലൊക്കേഷൻ സ്റ്റിൽ പങ്കുവയ്ക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകനും ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിന്റെ സംവിധായകനുമായ രാജീവ് മേനോൻ. ഇപ്പോൾ. ‘ക്യാപ്റ്റൻ ബാലയും മീനാക്ഷിയും. നിരവധി തമിഴ് ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തിൽ ഇപ്പോഴും നിലനിൽക്കുന്നവർ,’ എന്നാണ് ചിത്രത്തിന് രാജീവ് മേനോൻ നൽകിയ അടിക്കുറിപ്പ്.

mammootty aishwarya rai bachan rajeev menon ss

ചിത്രത്തിൽ മമ്മൂട്ടിയും ഐശ്വര്യയും തമ്മിലുള്ള ഒരു പ്രണയസീൻ ഇപ്പോഴും സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്ന ഒന്നാണ്. മമ്മൂട്ടിയും ഐശ്വര്യയും തകർത്തഭിനയിച്ച സീൻ. വിഷമവും ത്യാഗവും സ്നേഹവും ആശയക്കുഴപ്പവും സന്തോഷവുമെല്ലാം ഞൊടിയിടയിൽ മിന്നിമറയുന്ന ഭാവമാറ്റങ്ങൾക്കൊപ്പം അസാധ്യമായ സൗണ്ട് മോഡുലേഷനും ചേരുന്നതോടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു രംഗം. ഒരു സംവിധായകൻ എന്ന രീതിയിൽ തനിക്കേറെ തൃപ്തി തന്ന രംഗവും അതു തന്നെയെന്ന് രാജീവ് മേനോൻ മുൻപ് പറഞ്ഞിരുന്നു.

മമ്മൂട്ടി, ഐശ്വര്യാ റായ്, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും രാജീവ് മേനോൻ നേടി. ക്യാമറ, അഭിനയം, എ ആർ റഹ്മാന്റെ മ്യൂസിക് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മികവു പുലർത്താൻ ഈ ഫീൽ ഗുഡ് റൊമാന്റിക് ചിത്രത്തിന് സാധിച്ചു.

Read more: അഭിനയിക്കാന്‍ ആഗ്രഹമില്ല, ചില നല്ല കഥകള്‍ പറയണമെന്നുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook