Latest News

‘മഹാനടി’യെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്

“കുടുംബം ഒന്നിച്ചു പോയാണ് ചിത്രം കണ്ടത്.”

Mammootty, Dulquer Salmaan, Mahanati

മലയാളത്തിന്റെ യങ് സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തെലുങ്ക് ചിത്രം മഹാനടി മികച്ച അഭിപ്രായത്തോടെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ഇന്നലെയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് നടികര്‍ തിലകം കേരളത്തില്‍ എത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കൈയ്യടിച്ച മഹാനടിയെക്കുറിച്ച് രാജമൗലി ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരും ഗംഭീര അഭിപ്രായമാണ് പറഞ്ഞത്. ചിത്രം കണ്ട് താന്‍ ദുല്‍ഖറിന്റെ ആരാധകനായി എന്നാണ് രാജമൗലി പറഞ്ഞത്.

ഇപ്പോഴിതാ മെഗാസ്റ്റാര്‍, ദുല്‍ഖറിന്റെ സ്വന്തം വാപ്പിച്ചി മമ്മൂട്ടിയും ചിത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നു. മമ്മൂട്ടിക്ക് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടി ഇങ്ങനെ.

‘അദ്ദേഹം നന്നായി സിനിമ ആസ്വദിച്ചു. ജെമിനി ഗണേശന്റെയും സാവിത്രിയുടെയും കഥ അതേപടി പറയുകയല്ല സിനിമ. ഇവിടെ ജനിച്ചു വളര്‍ന്ന ആ പാറ്റേണ്‍ അല്ല. വിവിധ കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി ഇന്‍ട്രസ്റ്റിങ്ങാണ്. ആ ട്രാന്‍സിഷന്‍ വളരെ നന്നായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കുടുംബം ഒന്നിച്ചു പോയാണ് ചിത്രം കണ്ടത്. ബ്രില്യന്റ് മൂവി എന്നായിരുന്നു അവരെല്ലാം പറഞ്ഞത്,’ തമിഴ് സിനിമാ വെബ്‌സൈറ്റായ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

മെയ് ഒമ്പതിന് തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്തത്. തമിഴ് പതിപ്പ് മെയ് 11 നാണ് റിലീസ് ചെയ്തത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ അഭിനേത്രികളിലൊരാളാണ് സാവിത്രി. സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty about dulquer salmaan movie mahanati

Next Story
തോക്കിന്‍ മുനയില്‍ മമ്മൂട്ടി; ‘അബ്രഹാമിന്റെ സന്തതികളു’ടെ പുതിയ പോസ്റ്ററെത്തിMammootty
The moderation of comments is automated and not cleared manually by malayalam.indianexpress.com