scorecardresearch

ബിലാല്‍ വീണ്ടും വരുമോ ഇല്ലയോ? മറുപടി നല്‍കി മമ്മൂട്ടി

'ബിഗ് ബി'യ്ക്ക് രണ്ടാം ഭാഗം എത്തുമെന്ന പ്രതീക്ഷയിലാണ് ഒട്ടുമിക്ക ആരാധകരും

'ബിഗ് ബി'യ്ക്ക് രണ്ടാം ഭാഗം എത്തുമെന്ന പ്രതീക്ഷയിലാണ് ഒട്ടുമിക്ക ആരാധകരും

author-image
Entertainment Desk
New Update
ബിലാല്‍ വീണ്ടും വരുമോ ഇല്ലയോ? മറുപടി നല്‍കി മമ്മൂട്ടി

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റെലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് 2007 ല്‍ പുറത്തിറങ്ങിയ 'ബിഗ് ബി'. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ വര്‍ഷങ്ങള്‍ക്കിപ്പുറവും യുവാക്കളുടെ ഇഷ്ടചിത്രമാണ്. 'ബിഗ് ബി'യിലെ മമ്മൂട്ടിയുടെ കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കലിന് ആരാധകര്‍ ഏറെയാണ്.

Advertisment

'ബിഗ് ബി'യ്ക്ക് രണ്ടാം ഭാഗം എത്തുമെന്ന പ്രതീക്ഷയിലാണ് ഒട്ടുമിക്ക ആരാധകരും. സംവിധായകന്‍ അമല്‍ നീരദ് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 'ബിലാല്‍' എന്ന പേരില്‍ 'ബിഗ് ബി'യുടെ രണ്ടാം ഭാഗം എത്തുമെന്ന് പ്രഖ്യാപനമുണ്ടായിട്ട് ഏറെ നാളുകളായെങ്കിലും ഇപ്പോള്‍ അതേകുറിച്ചൊന്നും കാര്യമായി വാര്‍ത്തകളില്ല. ഈ അവസരത്തിലാണ് ഒരു ആരാധകന്‍ മമ്മൂട്ടിയോട് തന്നെ ബിലാല്‍ വരുമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയത്. മമ്മൂട്ടി ചോദ്യത്തിന് ഉത്തരം നല്‍കുകയും ചെയ്തു.

പുതിയ ചിത്രമായ ഗാനഗന്ധര്‍വ്വന്റെ പ്രചാരണാര്‍ഥം ചിത്രത്തിന്റെ സംവിധായകന്‍ രമേഷ് പിഷാരടിക്കൊപ്പം മമ്മൂട്ടി കഴിഞ്ഞ ദിവസം ഒരു ഫെയ്‌സ്ബുക്ക് ലൈവ് നടത്തിയിരുന്നു. അപ്പോഴാണ് ബിലാലിനെ കുറിച്ചുള്ള ചോദ്യവുമായി ഒരു ആരാധകന്‍ രംഗത്തെത്തിയത്. 'ബിലാല്‍ എന്നാണ് റിലീസ്' എന്ന് ആരാധകന്‍ ചോദിച്ചു. 'ബിലാല്‍ വരും, ബിലാലിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നു' എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി.

Advertisment

ഉണ്ണി ആര്‍ രചന നിര്‍വഹിച്ച ചിത്രമാണ് 2007 ല്‍ പുറത്തിറങ്ങിയ ബിഗ് ബി. മമ്മൂട്ടിക്കൊപ്പം മനോജ് കെ.ജയന്‍, ബാല എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാള സിനിമ അന്നേവരെ കാണാത്ത വിധത്തിലുള്ള സാങ്കേതിക മികവോടെയാണ് ബിഗ് റിലീസ് ചെയ്തത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകര്‍ ബിഗ് ബി റിറിലീസ് ചെയ്യുന്ന പതിവുണ്ട്.

Big B Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: