തിളക്കമാർന്ന 50 വർഷങ്ങൾ; ഇച്ചാക്കയ്ക്ക് മുത്തമേകി മോഹൻലാൽ

“അവിസ്മരണീയമായ 55 ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചു”

Mammootty, 50 years of Mammootty, Mammootty films, Mammootty total films, മമ്മൂട്ടി, Mohanlal, Manju Warrier, Prithviraj, Mammootty Rare Photo, Mammootty first movie, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിൽ അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ് ഇന്ന്. സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകൾ നേരുന്ന തിരക്കിലാണ് സിനിമാലോകം. ഇപ്പോഴിതാ, മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

Read more: 50 വർഷങ്ങൾ, 400ലേറെ ചിത്രങ്ങൾ; സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ട് മമ്മൂട്ടി

“ഇന്ന്, എന്റെ സഹോദരൻ സിനിമാ മേഖലയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കുന്നു. അവിസ്മരണീയമായ 55 ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിട്ടു. ഇനിയും പ്രതീക്ഷയോടെ മുൻപോട്ട് ഉറ്റുനോക്കുന്നു. അഭിനന്ദനങ്ങൾ ഇച്ചാക്ക!,” മോഹൻലാൽ കുറിക്കുന്നു.

മഞ്ജു വാര്യരും പൃഥ്വിരാജും സുരേഷ് ഗോപിയും മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. മലയാളത്തിന്റെ സിംഹപ്രഭാവത്തിന് ആശംസകൾ. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു മമ്മൂക്ക എന്നാണ് മഞ്ജു കുറിക്കുന്നത്.

‘അനുഭവങ്ങള്‍ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെ 1971 ആഗസ്റ്റ് ആറിനാണ് മമ്മൂട്ടി വെള്ളിത്തിരയിലെത്തുന്നത്. താരത്തിന് ആദ്യമായി സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍‌ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകൾ. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങൾ.

സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകന്‍ ദുൽഖർ സൽമാൻ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

Read more: അന്ന് പ്രേം നസീർ മമ്മൂട്ടിയോട് ചോദിച്ചു; എനിക്ക് പകരം വന്ന ആളാണല്ലേ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty 50 years in cinema mohanlal manju warrier prithviraj wishes

Next Story
സാരിയിൽ അതിസുന്ദരിയായി മീനാക്ഷി ദിലീപ്; ആളാകെ മാറിയല്ലോയെന്ന് ആരാധകർmeenakshi dileep, മീനാക്ഷി ദിലീപ്, meenakshi latest photos, മീനാക്ഷി പിറന്നാൾ, namitha pramod, നമിത, dileep daughter, ദിലീപ് മകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com