scorecardresearch
Latest News

ഉമ്മന്‍ ചാണ്ടിയ്ക്കു പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ നേരിട്ടെത്തി മമ്മൂട്ടി ; വീഡിയോ

79-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിയെ കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് മമ്മൂട്ടി ആശംസ അറിയിച്ചത്

ഉമ്മന്‍ ചാണ്ടിയ്ക്കു പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ നേരിട്ടെത്തി മമ്മൂട്ടി ; വീഡിയോ

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയ്ക്കു പിറന്നാള്‍ ആശംസകളറിയിച്ച് നടന്‍ മമ്മൂട്ടി. 79-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിയെ കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് മമ്മൂട്ടി ആശംസ അറിയിച്ചത്. ഇരുവരും ചെറിയ നര്‍മ സംഭാഷണങ്ങളിലും മുഴുകുകയുണ്ടായി. ‘ മുടിയൊക്കെ സ്റ്റൈലായല്ലോ, മുടി വെട്ടുന്നതു എനിക്കു ഇഷ്ടമല്ല’ എന്നു മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞപ്പോള്‍ മുറിയില്‍ കൂട്ടചിരി ഉയര്‍ന്നു.

പിറന്നാള്‍ ആശംസകളറിയിക്കാനാണ് താന്‍ നേരിട്ടെത്തിയതെന്നും, ഉമ്മന്‍ ചാണ്ടി വേഗം സുഖം പ്രാപിക്കട്ടെയെന്നും മമ്മൂട്ടി മാധ്യമങ്ങളോടു പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി അടുത്ത ആഴ്ച്ച കുടുംബത്തോടൊപ്പം ജര്‍മനിയില്‍ പോകാന്‍ ഒരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി.മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ ജയറാം എന്നിവര്‍ ഫോണ്‍ മുഖേന ഉമ്മന്‍ ചാണ്ടിയെ ആശംസകള്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammoootty birthday wishes to oommen chandy video goes viral