Latest News

ഒടിയനിൽ ലാലേട്ടനൊപ്പം മമ്മൂക്കയും; ആരാധകർ ആവേശത്തിൽ

സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ

സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശ്രീകുമാർ മേനോൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം ഒടിയനായി. ഡിസംബർ 14നാണ് ഒടിയൻ തിയേറ്ററുകളിൽ എത്തുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ.

ഒടിയനിൽ മമ്മൂട്ടിയുമുണ്ടാകും. അഭിനേതാവായിട്ടില്ലെങ്കിലും, ചിത്രത്തിൽ മമ്മൂട്ടിയുടെ ശബ്ദസാനിധ്യമുണ്ടാകും. സംവിധായകൻ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. റെക്കോർഡിങ് സ്റ്റുഡിയോയിൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ശ്രീകുമാർ മേനോൻ പങ്കുവെച്ചിട്ടുണ്ട്.

“നന്ദി മമ്മൂക്ക, ഒടിയൻ എനിക്കും എന്റെ ടീമിനും ഒരു സ്വപ്നസാക്ഷാത്കാരമാണ്. ഇപ്പോൾ താങ്കളുടെ ഇടിമുഴക്കമാർന്ന ശബ്ദം കൂടിയായപ്പോൾ എന്റെ ഒടിയൻ പൂർണ്ണമാകുന്നു,” ശ്രീകുമാർ മേനോൻ ട്വിറ്ററിൽ കുറിച്ചു.

ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനാണ് ‘ഒടിയന്‍’ സിനിമയുടെ തിരക്കഥ. മോഹന്‍ലാല്‍ ‘ഒടിയനാ’യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammmootty in odiyan

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com