ബോളിവുഡിന്റെ തിരക്കുകളിലാണ് മലയാളികളുടെ പ്രിയ താരം കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍. തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ ‘സോയാ ഫാക്ടറി’ല്‍ അഭിനയിച്ചു വരികയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ആദ്യ ചിത്രമായ ‘കാര്‍വാ’യ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത് എങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെതായ ഒരു ഫാന്‍ ബേസ് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് ദുല്‍ഖറിന്. ഇന്നലെ നടന്ന മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയിലും ബോളിവുഡ് താരങ്ങള്‍ക്കൊപ്പം എത്തി തന്റെ സാന്നിധ്യമറിയിച്ചു ദുല്‍ഖര്‍ സല്‍മാന്‍. ജിയോ മാമി ചലച്ചിത്രമേളയുടെ ഇരുപതാം പതിപ്പാണ്‌ ഇപ്പോള്‍ നടക്കുന്നത്.

Read in English Logo Indian Express

dulquer salmaan at mami

aamir khan at mami

radhika apte at mami

tabu at mami

kalki koechlin at mami

rajkumar hirani and shantanu moitra

rasika duggal at mami

kiran rao at mami

Anupama Chopra at MAMI

kunal kapoor at mami

Amyra Dastur at MAMI

Avinash Tiwary at mami

tanuja chandra at mami

kritika kamra at mami

കഴിഞ്ഞ വര്‍ഷത്തെ മുംബൈ ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങളില്‍ ഒരാളായിരുന്നു ദുല്‍ഖര്‍. ‘ഡൈമെന്‍ഷന്‍സ്’ എന്ന് പേരുള്ള ഹ്രസ്വ ചിത്രങ്ങളുടെ വിഭാഗത്തിലേക്കുള്ള വിധികര്‍ത്താവായിരുന്നു ദുല്‍ഖര്‍.

Read More: മുംബൈ ചലച്ചിത്ര മേളയുടെ ജൂറിയില്‍ തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

രാഹുൽ റിജി നായർ, വിനു കോലിച്ചൽ, ഉണ്ണികൃഷ്ണൻ ആവള എന്നിവരാണ് മേളയിലെ മറ്റു മലയാളി സാന്നിധ്യങ്ങൾ. രാഹുലിന്റെ ‘ഒറ്റമുറിവെളിച്ചം’ മത്സരവിഭാഗമായ ‘ഇന്ത്യാ ഗോൾഡി’ലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതേസമയം വിനു കോലിച്ചലിന്റെ ‘ബിലാത്തിക്കുഴൽ’, ഉണ്ണികൃഷ്ണൻ ആവളയുടെ ‘ഉടലാഴം’ എന്നീ ചിത്രങ്ങൾ ‘ഇന്ത്യ സ്റ്റോറി’ സെക്ഷനിലും പ്രദർശിപ്പിക്കും.

ബോളിവുഡിന്റെ നേരിട്ടുള്ള ഇടപെടലും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാകുന്ന ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് മുംബൈ മാമി ഫിലിം ഫെസ്റ്റിവൽ. ഒക്ടോബർ 25 മുതൽ നവംബർ ഒന്ന് വരെയാണ് ഫെസ്റ്റിവൽ.

Read More: മുംബൈ ചലച്ചിത്രമേളയിലെ മലയാളി സാന്നിധ്യങ്ങള്‍

ചിത്രങ്ങള്‍: വരീന്ദര്‍ ചാവ്ല

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook