scorecardresearch
Latest News

‘മാമാങ്ക’ത്തില്‍ സംഭവിക്കുന്നതെന്ത്? സംവിധായകനും നിര്‍മ്മാതാവും ‘ഫെഫ്ക്ക’യും പറയുന്നു

മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’ സംബന്ധിച്ച വിവാദത്തെക്കുറിച്ച്‌ സംവിധായകന്‍ സജീവ്‌, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി, ഫെഫ്ക ഡയറക്ടര്‍സ് യൂണിയന്‍ പ്രസിഡന്റ്‌ രണ്‍ജി പണിക്കര്‍ എന്നിവര്‍ സംസാരിക്കുന്നു

മമ്മൂട്ടി, മമ്മൂട്ടി മാമാങ്കം, മാമാങ്കം, mammootty, mamankam, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമയുടെ പിന്നണിയില്‍ ഏറെ ചര്‍ച്ചകള്‍ ഉളവാക്കിയ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം.’ വള്ളുവനാടിന്റെ ചരിത്രം പറയുന്ന പീരിയഡ്‌ ചിത്രമാണിത്.  വലിയ മുതല്‍മുടക്ക്,  തന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന മമ്മൂട്ടിയുടെ പ്രഖ്യാപനം തുടങ്ങിയ കാരണങ്ങളാല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഈ ചിത്രം. എന്നാല്‍ ഇപ്പോള്‍ ‘മാമാങ്കം’ ചര്‍ച്ച ചെയ്യപ്പെടുന്നത് അതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. ചിത്രം മൂന്നാം ഷെഡ്യൂളിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ ഉണ്ടായ സ്വരചേര്‍ച്ചകളാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്,

നവാഗതനായ സജീവ്‌ പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ‘ബ്രഹ്മാണ്ഡ’ ചിത്രം നിര്‍മ്മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.   അടൂര്‍ ഗോപാലകൃഷ്ണന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന സജീവ്‌ പിള്ള 2017 ലാണ് മമ്മൂട്ടിയെ നായകനാക്കി ‘മാമാങ്കം’ എന്ന ചിത്രം ഒരുക്കുന്നു എന്ന് പ്രഖ്യാപിച്ചത്.  ‘മാമാങ്കം’ ചിത്രീകരണം ആരംഭിച്ചത് 2018 ഫെബ്രുവരി 12നാണ്.  മംഗലാപുരത്തായിരുന്നു ആദ്യ ഷെഡ്യൂള്‍.  രണ്ടാം ഷെഡ്യൂള്‍ കേരളത്തിലും.

 

ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം നടന്നു വരുന്നു.  ഇതിനു തൊട്ടു മുന്‍പേയാണ് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി എന്ന് ആരോപിച്ചു സംവിധായകന്‍ സജീവ്‌ പിള്ള രംഗത്ത് വന്നത്. ‘നിര്‍മ്മാതാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ട്, അവര്‍ തന്നെ ആക്രമിക്കാന്‍ ശ്രമം നടത്തും, തനിക്കും കുടുംബത്തിനും സംരക്ഷണം വേണം’ എന്നാവശ്യപ്പെട്ടു സജീവ്‌ പിള്ള മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്തു. വിതുരയിലെ തന്റെ താമസപരിധിയില്‍ ഒരു കൂട്ടം ആളുകള്‍ തന്നെ തേടിയെത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സഹിതമാണ് സജീവിന്റെ പരാതി. അവര്‍ സഞ്ചരിച്ച വാഹനം ‘മാമാങ്കം’ നിര്‍മ്മാതാവിന്റെ സുഹൃത്തിന്റെയാണ് എന്ന് കാണിച്ചാണ് ആരോപണം.

പന്ത്രണ്ടു വര്‍ഷത്തോളം ഗവേഷണം നടത്തി താന്‍ രൂപീകരിച്ച തിരക്കഥ അടിസ്ഥാനപ്പെടുത്തി രണ്ടു ഷെഡ്യൂള്‍ ചിത്രീകരണവും പൂര്‍ത്തിയായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പൊതുഘടനയെ മാറ്റുന്ന തരത്തിലുള്ള ഇടപെടലുകള്‍ നിര്‍മ്മാതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നും അതേ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വച്ചു, സംവിധാന സ്ഥാനത്ത് നിന്നും തന്നെ മാറ്റാന്‍ ശ്രമിച്ചു.  അത് സാധിക്കില്ല എന്ന് കാണിച്ചു താന്‍ വക്കീല്‍ മുഖാന്തിരം നോട്ടീസ് അയച്ചതിന്റെ പിന്നാലെ, ‘തന്നെ കായികമായി നേരിടും’ എന്ന് സിനിമാ രംഗത്ത്‌ നിന്നു തന്നെ ഭീഷണികള്‍ ഉണ്ടായതായും സജീവ്‌ മുഖ്യമന്ത്രിയ്ക്ക് അയച്ച പരാതിയില്‍ പറയുന്നു.

“പടവുമായി ബന്ധപ്പെട്ട് മുൻപ് ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും ഞാൻ ഗൗരവമായി എടുത്തിരുന്നില്ല. ജനുവരി പതിനെട്ടാം തീയതി നടന്ന ഈ സംഭവത്തിനു പിറ്റേന്ന് എന്റെ അച്ഛൻ വിതുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇതിന്റെ പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടാണ് ഞാനിപ്പോൾ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. എന്താണ് നിജസ്ഥിതി എന്നറിയണം,” സജീവ് പിള്ള ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞു.

 

എന്നാല്‍ ‘മാമാങ്കം’ സിനിമയുമായി ബന്ധപ്പെട്ടു പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് എന്ന് വിതുര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

“മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാന്‍ പോകുന്നതായി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് കണ്ടു. അല്ലാതെ സ്റ്റേഷനില്‍ ‘മാമാങ്കം’ സിനിമയുമായി ബന്ധപ്പെട്ടുള്ള ഒരു പരാതിയും ലഭിച്ചിട്ടില്ല,” വിതുര എസ് ഐ വി നിജാം വ്യക്തമാക്കി.

എന്നാൽ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം ജനുവരി 19ന് തന്റെ പിതാവ് അയ്യപ്പൻ പിള്ള വിതുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി രസീത് കൈപ്പറ്റിയതായി സജീവ് പറഞ്ഞു.

സജീവിന്റെ ആരോപണങ്ങള്‍ക്കുള്ള പ്രതികരണം അറിയാനായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയെ സമീപിച്ചപ്പോള്‍, ‘ഇപ്പോള്‍ സജീവ്‌ പറയുന്നതില്‍ സത്യമില്ല എന്നും രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ ഇത് വരെ നടന്നതെല്ലാം വിശദീകരിച്ചു കൊണ്ടുള്ള പ്രതികരണം തന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകും’ എന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.

 

അതേ സമയം ഈ വിഷയവുമായി ബന്ധപ്പെട്ടു തങ്ങള്‍ ഇത് വരെ നടത്തിയ ഇടപെടലുകള്‍ ഫെഫ്ക  ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് വിവരിച്ചു.

‘മാമാങ്കം’ ‘എക്സിക്യൂട്ട്’ ചെയ്യപ്പെടുന്ന രീതിയില്‍ വലിയ പാളിച്ചകള്‍ ഉണ്ട് എന്ന് സിനിമയുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാവ്  ഫെഫ്കയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് എത്തിയത് എന്ന് ഫെഫ്ക ഡയറക്ടര്‍സ് യൂണിയന്‍  പ്രസിഡന്റ്‌ രണ്‍ജി പണിക്കര്‍ പറഞ്ഞു.

“ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍, പ്രസിഡന്റ്‌ സിബി മലയില്‍, ഡയറക്ടര്‍സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി എസ് വിജയന്‍ എന്നിവരും ഞാനും ചേര്‍ന്ന് നിര്‍മ്മാതാവും സംവിധായകനുമായി മീറ്റിംഗ് നടത്തി. സിനിമയുടെ ‘എക്സിക്യൂഷനു’മായി ബന്ധപ്പെട്ട് നിര്‍മ്മാതാവിന് പരാതികള്‍ ഉണ്ടായിരുന്നു. അതാണ്‌ പ്രധാനമായും ചര്‍ച്ച ചെയ്തത്.  സംവിധായകന്‍-തിരക്കഥാകൃത്ത് എന്നീ നിലകളില്‍ സജീവ്‌ തുടരാനും, അതിനൊപ്പം തന്നെ കൂടെ സംവിധാന വൈദഗ്ധ്യമുള്ള മറ്റൊരാളുടെ സഹായവും ഈ പ്രോജെക്റ്റിനായി തേടാനും യോഗത്തില്‍ തീരുമാനമായി.  അതിനോട് യോജിച്ചു കൊണ്ട്, യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കാണിച്ചു കൊണ്ടുള്ള മിനുറ്റ്സില്‍ ഇരുവരും ഒപ്പ് വയ്ക്കുകയും ചെയ്തു.”

എന്നാല്‍ അന്ന് ഉണ്ടാക്കിയ ധാരണകള്‍ പാലിക്കപ്പെടുന്നതില്‍ ഇരുഭാഗത്ത്‌ നിന്നും വീഴ്ചകള്‍ ഉണ്ടായി. സിനിമയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തനിക്ക് ഇപ്പോഴും ഉള്ള വിയോജിപ്പുകളാണ് സജീവിന്റെ ഭാഗത്ത് നിന്നുള്ള നടപടികളും ആരോപണങ്ങളും വ്യക്തമാക്കുന്നത്. നിര്‍മ്മാതാവാകട്ടെ, മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിംഗുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു.

(With Bureau Inputs)

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mamankam controversy director producer fefka