Will Mamangam survive Piracy threat from Tamilrockers and other online movie download sites?: ആദ്യ ഷോ കഴിയുമ്പോള്‍ തന്നെ ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലീക്ക് ആവുന്ന കാഴ്ചയാണ് ഇപ്പോള്‍. ഇന്ത്യയില്‍ അടുത്തിറങ്ങിയ വലുതും ചെറുതുമായ എല്ലാ ചിത്രങ്ങളും, ഭാഷാഭേദമന്യേ തമിള്‍റോക്കേര്‍സ് പോലുള്ള പൈറെറ്റഡ്‌ സൈറ്റുകള്‍ ചോര്‍ത്തിയിട്ടുണ്ട്.

മലയാളത്തില്‍ ഇന്ന് റിലീസ് ചെയ്ത ‘മാമാങ്കം’ ഈ ഭീഷണിയെ അതിജീവിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. പൈറസിയെ പ്രതിരോധിക്കാനായി വിപുലമായ ബോധവല്‍ക്കരണവും ജാഗ്രതാനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട് അണിയറക്കാര്‍. കൂടാതെ പൈറെറ്റഡ്‌ പതിപ്പുകള്‍ ഇറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന് ‘മാമാങ്കം’ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

Read Here: Mamangam Movie Review: കഥയുടെ കരുത്തില്‍ തിളങ്ങുന്ന ‘മാമാങ്കം’

What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ (Tamilrockers) ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.

Read Here: Tamilrockers 2019: സിനിമ വ്യവസായത്തിന് പേടി സ്വപ്നമായ് തമിഴ് റോക്കേഴ്സ്

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook