scorecardresearch
Latest News

Mamangam Movie Release: കാത്തിരിപ്പിന് വിരാമം, മമ്മൂട്ടിയുടെ ‘മാമാങ്കം’ തിയേറ്ററുകളിൽ

വേൾഡ് വൈഡായി റിലീസിനെത്തുന്ന ചിത്രം 2000 ൽ ഏറെ സ്ക്രീനുകളിലാണ് ആദ്യദിവസം പ്രദർശിപ്പിക്കപ്പെടുന്നത്

Mamangam Movie Release: കാത്തിരിപ്പിന് വിരാമം, മമ്മൂട്ടിയുടെ ‘മാമാങ്കം’ തിയേറ്ററുകളിൽ

Mammootty starrer Mamangam movie release: മാമാങ്കം; മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ ചിത്രങ്ങളിലൊന്ന്, ക്യാൻവാസിന്റെ വലിപ്പം കൊണ്ടും ചരിത്രപരമായ മൂല്യങ്ങൾ കൊണ്ടും വിവാദങ്ങൾ കൊണ്ടും ആദ്യം മുതൽ അവസാനം വരെ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രം. മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന, മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ‘മാമാങ്കം’ ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.

Mamangam Movie Showtime, First Show: 3600 സ്ക്രീനുകൾ, 9000 ഷോകൾ- ഗ്രാൻഡ് ഓപ്പണിംഗുമായി ‘മാമാങ്കം’

വേൾഡ് വൈഡായി റിലീസിനെത്തുന്ന ചിത്രം  കേരളത്തിൽ 3600 സ്ക്രീനുകളിലാണ് ആദ്യദിവസം പ്രദർശിപ്പിക്കപ്പെടുക.  ഏകദേശം 1700 ഷോയാണ് കേരളത്തിൽ ആദ്യദിനത്തിലുണ്ടാവുകയെന്നാണ് വിതരണക്കാരായായ ആന്റോ ഫിലിംസ് കമ്പനിയുടെ പ്രതിനിധി  ഇന്ത്യൻ​ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

മിക്ക തിയേറ്ററുകളിലും മിനിമം നാല് ഷോകൾ വെച്ച് പ്രദർശിപ്പിക്കപ്പെടുന്നുണ്ടെന്നു നിർമാതാവിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം, പിവിആർ പോലുള്ള തിയേറ്റർ ശൃംഖലകളിൽ കൂടുതൽ ഷോകൾ ആദ്യദിനം ചാർട്ട്ചെയ്തിട്ടുണ്ട്. കൊച്ചി ലുലു പിവിആറിൽ മാത്രം 16 ഷോയാണ് ആദ്യദിനം നടക്കുന്നത്. വേൾഡ് വൈഡായി ചുരുങ്ങിയത് 9000 ഷോകൾ ആദ്യദിനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അണിയറക്കാർ കൂട്ടിച്ചേർത്തു. രാവിലെ 10നാണ് കേരളത്തിൽ ചിത്രത്തിന്റെ ആദ്യ ഷോ.

mamangam, Mamangam release, mamangam case, mamangam show time, Mamangam first show, Mamangam ticket booking, Mamangam review, Mamangam response, Mamangam audience response, mamangam first day report, mamangam highcourt, Maamankam, mamangam photos, Mamangam review, Mamangam location photos, Mamangam Mammootty, മാമാങ്കം, Mammootty, മമ്മൂട്ടി, mamangam novel, Sajeev Pillai Mamangam, Sajeev Pillai Mamangam Novel, മാമാങ്കം നോവൽ, സജീവ് പിള്ള, Mammootty Photos, Mamangam mumbai promotion photos, Mammootty latest photos, Anu Sithara, Unni Mukundan, ഉണ്ണി മുകുന്ദൻ, അനു സിതാര, Prachi Tehlan, പ്രാചി തെഹ്‌ലാൻ, സിദ്ദിഖ്, Siddique, കനിഹ, Kaniha, IE Malayalam, ഐഇ മലയാളം, ഇന്ത്യൻ എക്സ്പ്രസ് മലയാളം, Indian express Malayalam

Mamangam Budget: മലയാളത്തിലെ​ ഏറ്റവും ചെലവേറിയ ചിത്രം

മലയാളസിനിമയിൽ ഇതുവരെ നിർമിക്കപ്പെട്ട എല്ലാ ചിത്രങ്ങളുടെയും ബജറ്റിനെ നിഷ്‌പ്രഭമാകുന്ന ബജറ്റാണ് മാമാങ്കത്തിന്റേത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 55 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണച്ചെലവ് എന്നാണ് റിപ്പോർട്ട്. ചിത്രത്തിനായി മരടിൽ ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റും വാർത്തയായിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. സജീവ് പിള്ളയുടെ കഥയ്ക്ക് അവലംബിത തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ ആണ്. സഞ്ചിത് ബൽഹാര, അങ്കിത് ബൽഹാര എന്നിവർ പശ്ചാത്തലസംഗീതവും എം ജയചന്ദ്രൻ സംഗീതവും ഒരുക്കിയിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയെത്തുന്ന ചിത്രം മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്.

Read more: രണ്ട് ‘മാമാങ്കം’ കണ്ട കവിയൂർ പൊന്നമ്മ; അന്ന് നസീറിനൊപ്പം ഇന്ന് മമ്മൂട്ടിക്കൊപ്പം

mamangam, Mamangam release, mamangam case, mamangam show time, Mamangam first show, Mamangam ticket booking, Mamangam review, Mamangam response, Mamangam audience response, mamangam first day report, mamangam highcourt, Maamankam, mamangam photos, Mamangam review, Mamangam location photos, Mamangam Mammootty, മാമാങ്കം, Mammootty, മമ്മൂട്ടി, mamangam novel, Sajeev Pillai Mamangam, Sajeev Pillai Mamangam Novel, മാമാങ്കം നോവൽ, സജീവ് പിള്ള, Mammootty Photos, Mamangam mumbai promotion photos, Mammootty latest photos, Anu Sithara, Unni Mukundan, ഉണ്ണി മുകുന്ദൻ, അനു സിതാര, Prachi Tehlan, പ്രാചി തെഹ്‌ലാൻ, സിദ്ദിഖ്, Siddique, കനിഹ, Kaniha, IE Malayalam, ഐഇ മലയാളം, ഇന്ത്യൻ എക്സ്പ്രസ് മലയാളം, Indian express Malayalam

The Mammootty Factor in Mamangam: മമ്മൂട്ടിയുടെ ചരിത്ര/ഐതിഹാസിക കഥാപാത്രങ്ങൾ

ഐതിഹാസിക/ചരിത്രപുരുഷൻമാരെ അവതരിപ്പിക്കുന്നതിൽ മമ്മൂട്ടിയെ തോൽപ്പിക്കാൻ മറ്റൊരാൾ ഇന്ന് മലയാളസിനിമയിൽ തന്നെയില്ലെന്നു പറയാം. ഒരു വടക്കൻ വീരഗാഥ (1989), പഴശ്ശിരാജ (2009) തുടങ്ങിയ ചിത്രങ്ങൾ ചരിത്ര/ഐതിഹാസിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലുള്ള മമ്മൂട്ടിയ്ക്കുളള അസമാന്യപാടവത്തിന് ഉദാഹരണമാണ്. കളരിപ്പയറ്റിലെ തന്റെ ചാതുര്യം ഈ ചിത്രങ്ങളിലൂടെയെല്ലാം മമ്മൂട്ടി തെളിയിച്ചതാണ്. അതിനാൽ തന്നെ വടക്കൻ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം വീണ്ടും മറ്റൊരു ചരിത്രസിനിമയുമായി മമ്മൂട്ടി എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയേറുകയാണ്.

“ചിത്രത്തിനു വേണ്ടി വിഎഫ്എക്സ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും മിനിമൽ രീതിയിൽ മാത്രമേ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടുള്ളൂ. ചിത്രത്തിന്റെ നാച്യുറൽ ലുക്ക് നിലനിർത്താനാണ് അണിയറക്കാർ ശ്രമിച്ചിരിക്കുന്നത്,” ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ച് മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

Mamangam Story Review: ‘മാമാങ്കം’ പറയുന്നത്

വള്ളുവനാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയം.  12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റെയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലാണ് മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷിതമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാനാണ് നായിക. ഇവർക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read more: ആഖ്യാനപാടവത്തിന്റെ ദൃഷ്ടാന്തം; ‘മാമാങ്കം’ നോവല്‍ ആസ്വാദനം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mamangam movie release showtime first show ticket booking mammootty