Latest News

‘ഉണ്ണി മുകുന്ദന്‍ എവിടെ?’; സങ്കടം പറഞ്ഞ് ആരാധകര്‍, പോസ്റ്ററിലെ പരസ്യമായ രഹസ്യം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍

പഴശ്ശിരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ശരത്കുമാര്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണ് പോസ്റ്ററിലെ രണ്ടാമനേയും കാണുന്നത്

Mamangam, മാമാങ്കം, unni mukundan, ഉണ്ണി മുകുന്ദന്‍, malayalam movie, മലയാളം സിനിമ, first look poster, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, fans, ആരാധകര്‍, facebook, mammootty, മമ്മൂട്ടി

മമ്മൂട്ടി നായകനായ മാമാങ്കം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഹിറ്റായി പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി പരിചയേന്തി നില്‍ക്കുന്ന പോസ്റ്ററില്‍ എന്നാല്‍ രണ്ടാമതായി നില്‍ക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ ശരത് കുമാര്‍ എന്നായിരിക്കും ഉത്തരം. പഴശ്ശിരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ശരത്കുമാര്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണ് പോസ്റ്ററിലെ രണ്ടാമനേയും കാണുന്നത്. പലരും ശരത്കുമാറാണ് ഇതെന്നാണ് കരുതിയത്. എന്നാല്‍ അത് താനാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ പലരും അന്വേഷിച്ചതോടെയാണ് ഇത് വ്യക്തമാക്കി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയത്. ചിത്രത്തിനായി ഉണ്ണി മുകുന്ദന്‍ ഏറെ നാള്‍ ജിമ്മിലും പുറത്തും കഠിനാധ്വാനം ചെയ്തിരുന്നു. പോസ്റ്ററില്‍ ഉണ്ണി മുുകുന്ദനും തീര്‍തച്ചയായും സ്ഥാനം പിടിക്കുമെന്ന് തന്നെയായിരുന്നു ആരാധകരുടെ വിശ്വാസവും. എന്നാല്‍ പോസ്റ്ററിലെ ഉണ്ണി മുകുന്ദനെ തിരിച്ചറിയാന്‍ കഴിയാതിരുന്ന ആരാധകരാണ് അദ്ദേഹത്തോട് തന്നെ ഇതേ കുറിച്ച് പരാതിപ്പെട്ടത്.

Maamaankam first look, Maamaankam mammootty, Maamaankam, Maamaankam release, Maamaankam film, മാമാങ്കം, മമ്മൂട്ടി മാമാങ്കം, മാമാങ്കം മമ്മൂട്ടി
First Look of Mammootty Starrer Epic Maamaankam

പോസ്റ്റർ ഇറങ്ങിയത് മുതൽ ഇതിൽ “ഉണ്ണിമുകുന്ദൻ എവിടെ” എന്നുള്ള നിരവധി മെസേജുകൾ ഫേസ്ബുകിലൂടെയും, ഇൻസ്റ്റാൻഗ്രാമിലൂടെയും,വാട്സ്ആപ്പിലൂടെയും താൻ കേൾക്കാനിടയായെന്ന് ഉണ്ണി പറഞ്ഞു. ‘പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയും ഏന്തി നിൽക്കുന്ന ദേഷ്യക്കാരൻ ആയ താടിക്കാരൻ ഞാനാണ്’ എന്നാണ് ഉണ്ണി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയത്. ചന്ദ്രോത് പണിക്കർ എന്ന ഇതിഹാസ ചരിത്ര വേഷം ലഭിച്ചപ്പോൾ അതിൽ ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയുടെ യാതൊരു സാമ്യതയും ഉണ്ടാവാൻ പാടില്ല എന്ന ആഗ്രഹവും വാശിയും തനിക്ക് ഉണ്ടായിരുന്നതായും തന്നെ തിരിച്ചറിയാന്‍ കഴിയാത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: Mammootty Starrer Maamaankam First Look: യുദ്ധഭേരി മുഴക്കി ‘മാമാങ്കം’: ഫസ്റ്റ് ലുക്കില്‍ തിളങ്ങി മമ്മൂട്ടി

‘ഇതൊരു അംഗീകാരം ആയി കാണാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി മിഖായേലിലെ മാർകോ ജൂനിയറിൽ നിന്നും മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ ആയി പരകായപ്രവേശം നടത്താൻ മാനസികമായും ശാരീരികമായും ഉള്ള തയ്യാറെടുപ്പിലായിരുന്നു. രാത്രിയുള്ള ഷൂട്ടിംഗ് ശാരീരികമായി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കിയെങ്കിലും അതൊന്നും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിനോടുള്ള ഇഷ്ടത്തിന് കവച്ചുവെക്കുന്നതായിരുന്നില്ല. ഈ പോസ്റ്റിൽ നിങ്ങൾ ഉണ്ണിമുകുന്ദനെ കണ്ടിട്ടില്ല എങ്കിൽ അത് എന്റെ ആദ്യത്തെ അംഗീകാരമായി ഞാൻ കാണുന്നു,’ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. കാവ്യ ഫിലിംസിന്‍റെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്.

ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട സുഹൃത്തുക്കളെ

മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങൾ തന്ന ബ്രഹ്മാണ്ട വരവേൽപ്പ് ഹൃദയം നിറഞ്ഞ നന്ദി. എന്നാൽ ഈ പോസ്റ്റ് ഇട്ടത് അതിനു വേണ്ടി മാത്രമല്ല. ഇത്രയും നാൾ മാമാങ്കത്തിന് വേണ്ടി മെയ്യും മനസ്സും ഒരുപോലെ നൽകി അധ്വാനിച്ചിട്ട് പോസ്റ്റർ ഇറങ്ങിയത് മുതൽ ഇതിൽ “ഉണ്ണിമുകുന്ദൻ എവിടെ” എന്നുള്ള നിരവധി മെസേജുകൾ ഫേസ്ബുകിലൂടെയും, ഇൻസ്റ്റാൻഗ്രാമിലൂടെയും,വാട്സ്ആപ്പിലൂടെയും ഞാൻ കേൾക്കാനിടയായി.ഇത് കേട്ടപ്പോൾ മുതൽ പ്രേക്ഷകർക്ക് എന്നെ തിരിച്ചറിയാൻ പറ്റുന്നില്ലാലോ എന്നുള്ള ചെറിയ വിഷമം ഉണ്ടായിരുന്നു. ബഹുമാനപെട്ട സുഹൃത്തുക്കളെ പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയും ഏന്തി നിൽക്കുന്ന ദേഷ്യക്കാരൻ ആയ താടിക്കാരൻ ഞാനാണ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mamangam malayalam movie unni mukundan first look poster fans complaint

Next Story
Uppum Mulakum: ബാലുവിന്റെ ബിനാലെ സൈക്കിൾ ചവിട്ടി പാറുക്കുട്ടി, ‘ഉപ്പും മുളകും’ കാഴ്ചകൾuppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com