scorecardresearch
Latest News

മാമാങ്കം; സ്ക്രീനിൽ എത്താതെ പോയവർ

ചിത്രത്തിന്റെ ആദ്യസംവിധായകനായ സജീവ് പിള്ളയെ ചിത്രത്തിൽ നിന്നും ഒഴിവാക്കി തിരക്കഥയിൽ മാറ്റം വരുത്തിയതോടെയാണ് നീരജ് മാധവിന്റെയും മാളവികയുടെയും രംഗങ്ങളും നീക്കം ചെയ്യേണ്ടി വന്നത്

മാമാങ്കം; സ്ക്രീനിൽ എത്താതെ പോയവർ

ഏറെ വിവാദങ്ങൾ കടന്നായിരുന്നു ‘മാമാങ്കം’ എന്ന ചിത്രം യാഥാർത്ഥ്യമായത്. ‘മാമാങ്കം’ യാഥാർത്ഥ്യമായപ്പോഴാകട്ടെ, അണിയറയിലും അരങ്ങത്തും ആദ്യമുണ്ടായിരുന്ന പലമുഖങ്ങളും സ്ക്രീനിലെത്തിയതുമില്ല. സംവിധായകൻ സജീവ് പിള്ള, നടൻ ധ്രുവ്, കെച്ചകെംപഡ്കി തുടങ്ങിയവരെല്ലാം ‘മാമാങ്കം’ പ്രൊജക്റ്റിൽ നിന്നും പാതിവഴിയെ പുറത്തുപോയവരാണ്.

അടുത്ത ദിവസങ്ങളിലായി നടൻ നീരജ് മാധവും നടി മാളവിക മേനോനും പങ്കുവച്ച ചിത്രങ്ങളാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. ‘മാമാങ്കം’ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ യുവതാരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള സിനിമയിൽ ഇരുവരും അഭിനയിച്ചിരുന്നെങ്കിലും ഇരുവരും അഭിനയിച്ച രംഗങ്ങൾ സ്ക്രീനിൽ എത്തിയില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം.

ചിത്രത്തിന്റെ ആദ്യസംവിധായകനായ സജീവ് പിള്ളയെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതിനു പിന്നാലെ തിരക്കഥയിലും ഏറെ മാറ്റം വരുത്തിയിരുന്നു. അതോടെയാണ് നീരജിന്റെയും മാളവികയുടെയും രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നത്. ചിത്രത്തിൽ തങ്ങളില്ലെങ്കിലും ‘മാമാങ്ക’ത്തിന് എല്ലാ ആശംസകളും നേർന്നുകൊണ്ടാണ് ഇരുവരും തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

” മാമാങ്കത്തിൽ ഞാൻ എവിടെയെന്ന് ഒരുപാട് പേർ ചോദിച്ചു. അതിന്റെ ഉത്തരം ഇതാണ്. നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് ഞാൻ അഭിനയിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസം ഒരാഴ്ചയായിരുന്നു ഷോട്ട്. അതിഥി വേഷമാണെങ്കിലും സിനിമയിൽ പ്രാധാന്യമേറിയ കഥാപാത്രമായിരുന്നതുകൊണ്ടു തന്നെ അതിനായി അൽപം കഠിനാദ്ധ്വാനവും ചെയ്യേണ്ടി വന്നു. ഒരുമാസത്തോളം കളരിപ്പയറ്റും മറ്റ് ആയോധനമുറകളും ഇതിനായി പഠിച്ചു. എന്നാൽ കാര്യങ്ങൾ നേരെ തകിടംമറിഞ്ഞു. അവസാന നിമിഷം തിരക്കഥയിലും സംവിധാനത്തിലും സ്റ്റണ്ട് ടീമിലും താരനിരയിലും മാറ്റങ്ങൾ ഉണ്ടായി. സിനിമയോട് യോജിക്കാത്തതിനാൽ എന്റെ ഫൈറ്റ് സീക്വൻസ് മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞു. അങ്ങനെ ഫൈനൽ കട്ടിൽ നിന്നും ആ രംഗം ഒഴിവാക്കി. അത് അൽപം വേദനിപ്പിക്കുന്നതായിരുന്നു. പക്ഷേ എനിക്ക് ആരോടും പരാതിയില്ല. അതൊരു നല്ല തീരുമാനമായിരുന്നുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സിനിമയുടെ നല്ലതിന് വേണ്ടിയാണല്ലോ. എന്റെ നീക്കം ചെയ്ത രംഗം യുട്യൂബിൽ ഡിലീറ്റഡ് സീൻസ് ആയി അപ്‍ലോഡ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. എന്തായാലും നിങ്ങൾക്ക് അത് ഉടൻ കാണാൻ സാധിക്കും. മാമാങ്കം ടീമിന് എല്ലാ ആശംസകളും. പ്രിയപ്പെട്ട മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ഇനിയും എനിക്ക് കാത്തിരിക്കേണ്ടി വരും,”നീരജ് മാധവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചതിങ്ങനെ.

View this post on Instagram

To all those who’ve been asking about my absence in Mamangam movie, here’s my explanation. As you all might know I was playing a cameo in it, and I had shot for the movie in last April for about a week. The cameo, being a significant one, I had actually put some effort into it by learning Kalaripayatu & other fighting techniques for over a month. Anyways things took a different turn and a lot of modifications happened in terms of the script, direction, stunt team, cast and the crew of the movie and i was told that my fight sequence does not fit into the current narrative and hence it was removed from the final cut. It’s a little disheartening, but I have no complaints whatsoever and hope it would’ve been a well thought decision and for the greater good of the movie. Also I was told my deleted scenes wil be uploaded in YouTube, so you all get to see it eventually. Wishing only luck to the entire cast and crew of Mamangam and guess I’ll have to wait even longer to work together with our beloved Mammukka!

A post shared by Neeraj Madhav (@neeraj_madhav) on

Read more: Mamangam Movie On Tamilrockers: മമ്മൂട്ടിയുടെ മാമാങ്കത്തെയും ഒടിവച്ച് പൈറസി; തിയറ്റര്‍ പ്രിന്റ് തമിഴ്‌റോക്കേഴ്‌സിൽ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mamangam malavika c menon neeraj madhav shooting stills