Latest News

‘മാമാങ്കം’ നായിക പ്രാചി തെ‌ഹ്‌ലാൻ വിവാഹിതയാവുന്നു

ആഗസ്ത് ഏഴിന് ഡൽഹിയിൽ വെച്ചാണ് വിവാഹം

Prachi Tehlan, Prachi Tehlan marriage

നടി പ്രാചി തെഹ്‌ലാൻ വിവാഹിതയാവുന്നു. ബിസിനസുകാരനായ രോഹിത് സരോഹയാണ് വരൻ. ആഗസ്ത് ഏഴിന് ഡൽഹിയിലെ ഒരു​ ഫാം ഹൗസിൽ വെച്ചാണ് വിവാഹം. 2012 മുതൽ പ്രാചിയും രോഹിതും പ്രണയത്തിലായിരുന്നെന്നാണ് റിപ്പോർട്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹം.

ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റ മുൻക്യാപ്റ്റൻ കൂടിയായിരുന്നു പ്രാചി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധ നേടിയ പ്രാചിയുടെ ആദ്യ സിനിമ മൻദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ ‘അർജാൻ’ ആയിരുന്നു. പ്രാചിയെ മലയാളികൾക്ക് സുപരിചിതയാക്കിയത് ‘മാമാങ്കം’ എന്ന ചിത്രമാണ്. ചിത്രത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: മമ്മൂക്ക, നിങ്ങൾ നല്ലൊരു മനുഷ്യനാണ്; വേദിയിൽ കരച്ചിലടക്കാനാവാതെ പ്രാചി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mamangam fame prachi tehlan to tie the knot with rohit saroha on august 7 wedding

The moderation of comments is automated and not cleared manually by malayalam.indianexpress.com