ആഗസ്ത് ഏഴിനായിരുന്നു നടി പ്രാചി തെഹ്ലാനും ബിസിനസുകാരനായ രോഹിത് സരോഹയും തമ്മിലുള്ള വിവാഹം. ഡൽഹിയിലെ ഫാം ഹൗസിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് പ്രാചി ഇപ്പോൾ. എട്ടുവർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
Read more: എമറാൾഡ് ഗ്രീൻ ഡ്രസ്സിൽ സുന്ദരിയായി പ്രാചി തെഹ്ലാൻ; മെഹന്ദി ചിത്രങ്ങൾ
ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റ മുൻക്യാപ്റ്റൻ കൂടിയായിരുന്നു പ്രാചി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധ നേടിയ പ്രാചിയുടെ ആദ്യ സിനിമ മൻദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ ‘അർജാൻ’ ആയിരുന്നു. പ്രാചിയെ മലയാളികൾക്ക് സുപരിചിതയാക്കിയത് ‘മാമാങ്കം’ എന്ന ചിത്രമാണ്. ചിത്രത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read more: മമ്മൂക്ക, നിങ്ങൾ നല്ലൊരു മനുഷ്യനാണ്; വേദിയിൽ കരച്ചിലടക്കാനാവാതെ പ്രാചി