Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

‘പൂർണിമയുടെ വീട്ടിൽ എല്ലാവരും നേരത്തെ വിവാഹം കഴിക്കും’, ഇന്ദ്രജിത്ത് കല്യാണക്കാര്യം അവതരിപ്പിച്ചത് ഇങ്ങനെ; മല്ലിക സുകുമാരൻ ഓർക്കുന്നു

മല്ലികയെ ഷൂട്ടിങ് സെറ്റിൽ കൊണ്ടുവിടാൻ പോകുന്നതിനിടയിലാണ് പൂർണിമയെ ഇന്ദ്രജിത്ത് ആദ്യമായി കാണുന്നത്

Poornima indrajith, പൂർണിമ ഇന്ദ്രജിത്ത്, mallika sukumaran, മല്ലിക സുകുമാരൻ, mallika sukumaran, indrajith, prithviraj, prarthana indrajith, Supriya, Indrajith marriage, ie malayalam

മലയാള സിനിമാ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. അതുകൊണ്ട് തന്നെ അവിടുത്തെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്. രണ്ടു സൂപ്പർ സ്റ്റാറുകൾ ഉള്ള ആ വീട്ടിലെ നെടുംതൂൺ സുകുമാരന്റെ മരണശേഷം അവരെ വളർത്തി ഇവിടെ വരെ എത്തിച്ച മല്ലിക സുകുമാരൻ തന്നെയാണ്. ഇപ്പോഴിതാ ഇന്ദ്രജിത്ത് പൂർണിമയെ വിവാഹം കഴിക്കുന്നത് വീട്ടിൽ അവതരിപ്പിച്ചത് ഓർക്കുകയാണ് മല്ലിക.

മല്ലികയെ ഷൂട്ടിങ് സെറ്റിൽ കൊണ്ടുവിടാൻ പോകുന്നത് ഇന്ദ്രജിത്ത് ആയിരുന്നു. അങ്ങനെ ഒരിക്കലാണ് പൂർണിമയെ ഇന്ദ്രജിത്ത് ആദ്യമായി കാണുന്നത്. ഇടയ്ക്ക് ഷൂട്ടിങ് കഴിഞ്ഞു പൂര്‍ണിമ വീട്ടില്‍ ഇറങ്ങാറുണ്ട്. ഫുഡൊക്കെ കഴിച്ചാണ് പോവാറുള്ളത്. അങ്ങനെ ഒരു വര്‍ഷമൊക്കെ കഴിഞ്ഞപ്പോഴാണ് ഇന്ദ്രജിത്ത് പൂര്‍ണിമയുടെ കാര്യം അവതരിപ്പിച്ചതെന്ന് മല്ലിക പറയുന്നു.

ആദ്യം പൂർണിമ നല്ല കുട്ടിയ എന്ന് ഒരിക്കെ പറഞ്ഞ ഇന്ദ്രജിത്ത് പിന്നീട് കോഴ്സ് ശേഷം ഇഷ്ടമാണെന്ന് പറഞ്ഞു. അപ്പോൾ പൂർണിമ പഠിക്കട്ടെ മറുപടി നൽകി. എന്നാൽ പൂർണിമയുടെ കുടുംബത്തിൽ എല്ലാവരെയും നേരത്തെ കെട്ടിക്കും എന്നതായിരുന്നു ഇന്ദ്രജിത്തിന്റെ ഡയലോഗെന്ന് മല്ലിക ഓർക്കുന്നു. അപ്പോൾ എന്റെ വീട്ടിൽ ആണ്‍കുട്ടികളെ 23, 24 വയസാകാതെ കെട്ടിക്കാനാകില്ല എന്ന് പറഞ്ഞു രണ്ടുപേരും ചിരിച്ചതായി മല്ലിക പറയുന്നു. കാൻ ചാനൽ മീഡിയ എന്ന ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം പറഞ്ഞത്.

പിന്നീട് ‘ഊമ പെണ്ണിന് ഉരിയാടാ പയ്യൻ’ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തിന് പുറത്ത് ജോലി കിട്ടുകയും പിന്നീടായിരുന്നു വിവാഹം എന്നും മല്ലിക പറയുന്നു.

Also Read: ‘വിവാഹശേഷം അഭിനയിക്കാൻ ഐശ്വര്യ എനിക്ക് അനുവാദം നൽകി, ആരാധ്യയെ നോക്കാമെന്ന് പറഞ്ഞു’; അഭിഷേക് ബച്ചൻ പറയുന്നു

പൃഥ്വിരാജ് സുപ്രിയയുടെ കാര്യം അവതരിപ്പിച്ചതും മല്ലിക ഓർത്തു. എൻഡിടിവിയിൽ ജോലി ചെയ്യുകയായിരുന്ന സുപ്രിയയുടെ കാര്യം ഒരു അഭിമുഖത്തിനു ശേഷമാണ് പൃഥ്വിരാജ് പറഞ്ഞത്. അങ്ങനെ കുടുംബവുമായി ബന്ധപ്പെട്ടു സുപ്രിയ വീട്ടിൽ വന്നു കണ്ടപ്പോൾ തന്നെ ഇഷ്ടമായെന്നും മല്ലിക പറയുന്നു.

രണ്ടുപേർക്കും ചേർന്ന മരുമക്കളാണ് വീട്ടിൽ വന്ന് കേറിയതെന്നും മല്ലിക പറയുന്നു. ഇന്ദ്രജിത്തിനെ മാനേജ് ചെയ്യാനും ബൊട്ടീക്കിന്റെയും കുട്ടികളുടെയും കാര്യങ്ങൾ എല്ലാം നന്നായി നോക്കാനും പൂർണിമയ്ക്ക് അറിയാം. സുപ്രിയ ആണ് അല്ലിയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത്. അല്ലിയെ എഴുതാനൊക്കെ പ്രോത്സാഹിപ്പിക്കുന്നത് സുപ്രിയ ആണ്. പൃഥ്വിരാജിന്റെ സ്വഭാവത്തോട് ഏറെ ഒത്തുപോകവുകയും ചെയ്യുന്ന ആളാണ് സുപ്രിയയെന്നും മല്ലിക പറയുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mallika sukumaran talks about indrajith poornima marriage

The moderation of comments is automated and not cleared manually by malayalam.indianexpress.com