പിറന്നാൾദിനത്തിൽ ദുബായിൽ പൃഥ്വിക്ക് സർപ്രൈസ് ഒരുക്കി അമ്മ മല്ലിക; ചിത്രങ്ങൾ

തന്റെ പുതിയ സിനിമയായ ഭ്രമത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് പൃഥ്വി ദുബായിൽ എത്തിയത്

prithviraj, mallika sukumaran, ie malayalam

മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കുറിച്ച് എന്നും അഭിമാനം കൊള്ളുന്ന അമ്മയാണ് മല്ലിക സുകുമാരൻ. പൃഥ്വിയും ഇന്ദ്രനും തനിക്ക് ലഭിച്ച ഭ​ഗവാന്റെ അനു​ഗ്രഹമാണെന്നാണ് മല്ലിക മുൻപ് പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ പൃഥ്വിരാജിന് ജന്മദിനത്തിൽ മറക്കാനാവാത്ത സർപ്രൈസ് നൽകിയിരിക്കുകയാണ് മല്ലിക.

തന്റെ പുതിയ സിനിമയായ ഭ്രമത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് പൃഥ്വി ദുബായിൽ എത്തിയത്. പിറന്നാൾദിനത്തിൽ മകന് സർപ്രൈസായി കേക്കാണ് മല്ലിക എത്തിച്ചത്. ”മോന് പിറന്നാൾ ആശംസകൾ, അമ്മ…” എന്നും കേക്കിൽ എഴുതിയിരുന്നു. കേക്കിന്റെയും പൃഥ്വിരാജ് കേക്ക് മുറിക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്ന ‘ഭ്രമ’ത്തിന്റെ റിലീസ് ഇന്നാണ്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ന് രാത്രി 12 മണിയോടെ ചിത്രം ആമസോണിൽ കാണാം. രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത ‘ഭ്രമം’ ബോളിവുഡ് ചിത്രം അന്ധാധൂനിന്റെ മലയാളം റീമേക്ക് ആണ്. അന്ധനായി നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ഉണ്ണി മുകുന്ദൻ, റാഷി ഖന്ന, സുധീർ കരമന, മമ്ത മോഹൻദാസ് തുടങ്ങിയവരാണ് ഈ ക്രൈം ത്രില്ലർ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

Read More: Bhramam Movie Release: പൃഥ്വിരാജിന്റെ ‘ഭ്രമം’ റിലീസ് ഇന്ന്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mallika sukumaran surprise gift to prithviraj on birthday

Next Story
12 വർഷങ്ങൾക്കു ശേഷം മോഹൻലാലും ഷാജി കൈലാസും വീണ്ടും ഒരുമിക്കുമ്പോൾmohanlal, മോഹൻലാൽ, ഷാജി കൈലാസ്, എലോൺ, alone, Shaji Kailas, Antony Perumbavoor, Shaji Kailas films, mohanlal new movie, mohanlal upcoming movie, mohanlal new movies
The moderation of comments is automated and not cleared manually by malayalam.indianexpress.com