കൊറോണ വ്യാപനവും ലോക്ക്ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും നാളെ നാട്ടിലെത്തുന്നതിന്റെ സന്തോഷത്തിലാണ് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍. രണ്ടു മാസത്തിലേറെയായി വിദേശത്ത്, പോരാത്തതിന് കഥാപാത്രത്തിനു വേണ്ടി നടത്തുന്ന ശാരീരിക തയ്യാറെടുപ്പുകളും. പൃഥ്വിയെക്കുറിച്ച് വേലവലാതികള്‍ ഏറെയായിരുന്നു അമ്മയ്ക്ക്. ഒടുവില്‍ നീണ്ട കാത്തിരിപ്പിനു ശേഷം മകനെത്തുന്ന മടങ്ങിയെത്തുന്ന സന്തോഷത്തിലാണ് അവര്‍.

“നാളെ മോനെത്തും. മടങ്ങി വരുന്ന കാര്യം തീരുമാനിച്ചപ്പോഴും ഫ്ളൈറ്റിൽ കയറിട്ട് പറയാം അമ്മേ, ഇങ്ങനെയൊരു അവസ്ഥയല്ലേ, ഒന്നും പറയാൻ പറ്റില്ലെന്നാണ് അവനാദ്യം പറഞ്ഞത്. പോയ കാര്യമെല്ലാം ഭംഗിയായി പൂർത്തിയാക്കി അവൻ എത്തുന്നതിന്റെ സന്തോഷത്തിലാണ്,” മല്ലിക സുകുമാരൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“അവിടെ കർഫ്യൂ ഇളവ് ചെയ്തതോടെ അവർക്ക് സിനിമയുടെ ഷൂട്ടിംഗ് തീർക്കാൻ പറ്റി, അതൊരു ഭാഗ്യമായി. അവിടെ കൂടുതൽ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതു കൊണ്ടായിരിക്കും ചിലപ്പോൾ അങ്ങനെയൊരു ഇളവ് സർക്കാർ നൽകിയത്. അതെന്തായാലും നന്നായി. ഷൂട്ടിംഗ് ഇടയ്ക്ക് വെച്ച് നിർത്തി വരേണ്ടി വരുമോ എന്ന ടെൻഷനായിരുന്നു രാജുവിന്. അല്ലാതെ വരാനുള്ള ധൃതിയൊന്നുമില്ലായിരുന്നു. വർക്ക് തീർക്കാൻ പറ്റണേ, അമ്മ അതിനായി പ്രാർത്ഥിക്കണേ എന്നൊക്കെ വിളിക്കുമ്പോൾ പറയും.”

Read Here: ആടു ജീവിതത്തിനായി മെലിഞ്ഞ് പൃഥ്വിരാജ്; ചിത്രങ്ങൾ

prithviraj, prithviraj age, prithviraj family, prithviraj wife, prithviraj daughter, prithviraj supriya menon, supriya menon prithviraj, prithviraj alankritha, prithviraj movies, prithviraj latest, prithviraj aadujeevitham, പൃഥ്വിരാജ്, സുപ്രിയ മേനോന്‍, ആടുജീവിതം

‘ആടുജീവിത’ത്തിലെ കഥാപാത്രമായി മാറാനായി ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ എല്ലാവരും അഭിനന്ദിക്കുമ്പോഴും ഒരു അമ്മ എന്ന രീതിയിൽ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ.

“ഇരുപത് കിലോയോളം കുറച്ചു, താടിയാണെങ്കിൽ വളർന്ന് നെഞ്ചത്തെത്തി. എല്ലാം കൂടെ കാണുമ്പോൾ നമുക്കൊരു പ്രയാസമാണ്. അധികം ഭക്ഷണമൊന്നും കഴിക്കുന്നില്ലല്ലോ, ജ്യൂസ് മാത്രം കുടിച്ച് ജീവിക്കുന്നത് കാണുമ്പോൾ വിഷമം തോന്നും. ഞാൻ​ ഇടയ്ക്ക് ഭക്ഷണം കഴിക്കൂ എന്നു പറയുമ്പോൾ പൃഥ്വി തമാശയ്ക്ക് പറയും, ‘ഡെഡിക്കേറ്റഡ് ആയിരിക്കണം, ജോലിയോട് കമ്മിറ്റ്മെന്റെ വേണമെന്നൊക്കെ അമ്മ തന്നെ പറയും. അതേ സമയം തന്നെ, ഭക്ഷണം കഴിക്കൂ, കഴിക്കൂ എന്നു ഉപദേശിക്കുകയും ചെയ്യും. രണ്ടും കൂടെ എങ്ങനെയാ പറ്റുന്നത് അമ്മേ?’ എന്ന്. ഞാനൊരു​ അമ്മയല്ലേ, ഒക്കെ ഓരോ ആധിയ്ക്ക് പറയുന്നതാണ്.”

എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് പൃഥ്വിരാജ് നാളെ കൊച്ചിയിലെത്തുക. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ചുള്ള ക്വാറന്റൈനിൽ പോകും.

“ഇവിടെ വന്നാലും കുറച്ചു ദിവസങ്ങൾ ക്വാറന്റെയിനിൽ ആയിരിക്കും എന്നറിയാം. എന്നാലും അവനിങ്ങ് സ്ഥലത്ത് എത്തിയാൽ മതി. മക്കൾ അടുത്തുണ്ടാവുമ്പോള്‍ ഒരു സമാധാനമല്ലേ?” മല്ലിക സുകുമാരൻ ചോദിക്കുന്നു.

Read Here: അച്ഛൻ വരുന്നെന്ന് അല്ലി; എന്റെ റാണിയേയും രാജകുമാരിയേയും കാണാൻ കാത്തിരിക്കുന്നെന്ന് പൃഥ്വി

prithviraj, prithviraj aadujeevitham

വലിയ കാന്‍വാസിലുള്ള ‘ആടുജീവിത’മെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ‘ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയതായി നായകന്‍ പൃഥ്വിരാജ് തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook