Latest News

അമ്മൂമ്മ സിംഗിളാണോ?; കൊച്ചുമോൾക്കൊപ്പം കളിപറഞ്ഞു മല്ലിക, വീഡിയോ

പേരക്കുട്ടികൾക്കൊപ്പം തമാശകളും കുസൃതികളും പങ്കിടുന്ന മല്ലികയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത് പൂർണിമയാണ്

Poornima Indrajith, Mallika Sukumaran, Nakshathra Indrajith, Prarthana Indrajith, Mallika Sukumaran videos, Nakshathra Indrajith photos, Prarthana Indrajith songs, Poornima Indrajith, നക്ഷത്ര ഇന്ദ്രജിത്ത്, മല്ലിക സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത്, Indian express malayalam, IE malayalam

ഒരു കിടിലൻ മുത്തശ്ശിയാണ് മല്ലിക സുകുമാരനെന്ന് പേരക്കുട്ടികളായ പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും മുൻപ് പറഞ്ഞിട്ടുള്ളതാണ്. ഒന്നിച്ചുകൂടുമ്പോഴൊക്കെ കുട്ടികളോട് തമാശ പറഞ്ഞും കുസൃതികാട്ടിയും ഇഷ്ടം കവരുന്ന മല്ലികയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പൂർണിമ ഇന്ദ്രജിത്തും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ, നക്ഷത്രയും മല്ലിക സുകുമാരനും താനുമൊത്തുള്ള രസകരമായ ഒരു വീഡിയോ പങ്കു വയ്ക്കുകയാണ് പൂർണിമ. അമ്മൂമ്മ സിംഗിളാണോ എന്നാണ് കുസൃതിയോടെ നക്ഷത്ര ചോദിക്കുന്നത്.

Read Here: പത്ത് വര്‍ഷം സഹിച്ചതിനും സ്നേഹിച്ചതിനും; സുപ്രിയയ്ക്ക് പൃഥ്വിയുടെ വിവാഹവാര്‍ഷികാശംസ

ഹൗ ഓൾഡ് ആർ യൂ എന്ന കൊച്ചുമകളുടെ ചോദ്യത്തിന് 66 വയസ്സ് എന്നു പറയുന്ന മല്ലിക കൂട്ടത്തിൽ ഞാനാണ് ഏറ്റവും ചെറിയ ആളെന്നും കൂട്ടിച്ചേർക്കുന്നു. അമ്മൂമ്മയുമൊത്തുള്ള ഒരു ഡാൻസ് വീഡിയോ മുൻപ് പ്രാർത്ഥനയും പങ്കുവച്ചിരുന്നു. സാവേജ് ലൗ എന്ന ഗാനത്തിനാണ് പ്രാർത്ഥനയ്ക്ക് ഒപ്പം മല്ലിക സുകുമാരൻ ചുവടുവച്ചത്.

“ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകൾ. ടിക്ടോക് ഡാൻസുകൾ മുത്തശ്ശി എന്നേക്കാൾ വേഗത്തിൽ പഠിച്ചു. അത്രക്കും മുത്തശ്ശിയെ സ്നേഹിക്കുന്നു,” മല്ലികയുടെ ജന്മദിനത്തതിൽ വീഡിയോ പങ്കുവച്ച് പ്രാർത്ഥന കുറിച്ചതിങ്ങനെ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mallika sukumaran nakshatra indrajith poornima funny video

Next Story
വിഷ്ണു വിശാൽ-ജ്വാല ഗുട്ട വിവാഹം; മെഹന്തി ചടങ്ങിലെ ചിത്രങ്ങൾjwala gutta, vishnu vishal, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com