scorecardresearch
Latest News

Live on Facebook: മല്ലിക സുകുമാരനുമായി മുഖാമുഖം: തത്സമയം

Live on Facebook: ഇന്നു രാത്രി എട്ടു മണി മുതലാണ് താരം‌ ഫെയ്‌സ്ബുക്ക് ലെെവില്‍ എത്തുക. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് മല്ലിക സുകുമാരൻ ലൈവായി മറുപടി പറയും

Mallika Sukumaran, Mallika Sukumaran video, Annie, Annie's kitchen, മല്ലിക സുകുമാരൻ, ആനി, ആനീസ് കിച്ചൻ, Indian express malayalam, IE Malayalam

Live on Facebook: മലയാളികളുടെ പ്രിയതാരം മല്ലിക സുകുമാരൻ ഐഇ മലയാളം ഫെയ്‌സ്‌ബുക്ക് ലെെവിൽ. ഇന്നു രാത്രി എട്ടു മണി മുതലാണ് താരം‌ ഫെയ്‌സ്ബുക്ക് ലെെവില്‍ എത്തുക. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് മല്ലിക സുകുമാരൻ ലൈവായി മറുപടി പറയും.

 

നടൻ സുകുമാരന്റെ ഭാര്യ, പൃഥ്വിരാജ്- ഇന്ദ്രജിത്ത് സഹോദരന്മാരുടെ അമ്മ എന്നീ മേൽവിലാസങ്ങൾക്കെല്ലാം അപ്പുറം നടിയെന്ന രീതിയിലും ഒരു സംരംഭകയെന്ന രീതിയിലും സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് മല്ലിക സുകുമാരൻ. മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ആൾരൂപമെന്നാണ് മല്ലിക സുകുമാരനെ മരുമകളായ പൂർണിമ വിശേഷിപ്പിക്കുന്നത്.

1974-ൽ പുറത്തിറങ്ങിയ ‘ഉത്തരായനം’ എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലിക സുകുമാരന്റെ അഭിനയജീവിതത്തിന്റെ തുടക്കം. വിവാഹത്തോടെ അഭിനയത്തോട് തൽക്കാലം വിട പറഞ്ഞെങ്കിലും പിന്നീട് സീരിയലുകളിലൂടെയും സിനിമകളിലൂടെയും അഭിനയത്തിലേക്ക് തിരിച്ചു വരികയായിരുന്നു താരം.’ലവ് ആക്ഷൻ ഡ്രാമ’, ‘തൃശൂർ പൂരം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അടുത്തിടെ മികവേറിയ അഭിനയമാണ് മല്ലിക സുകുമാരൻ കാഴ്ച വച്ചത്.

അഭിനയത്തിനൊപ്പം തന്നെ ഹോട്ടൽ ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മല്ലിക സുകുമാരൻ 2013 ലാണ് ദോഹയിൽ സ്പൈസ് ബോട്ട് എന്നൊരു റസ്റ്റോറന്റ് ആരംഭിക്കുന്നത്. സ്പൈസ് ബോട്ടിന്റെ സിഇഒയും എക്സിക്യൂട്ടീവ് ചെയർപേഴ്സണുമാണ് മല്ലിക സുകുമാരൻ.

ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ്

ലോക്ക്‌ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.

നടിമാരായ ഐശ്വര്യ ലക്ഷ്മി, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭരതൻ, തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.

ഫേസ്ബുക്ക്‌ ലൈവ് വീഡിയോകള്‍ കാണാം.

Read more: മമ്മൂട്ടിക്കാണോ താങ്കൾക്കാണോ പ്രായം കൂടുതൽ; മാമുക്കോയയുടെ മറുപടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mallika sukumaran ie malayalam indian express facebook live