Latest News

പൂർണിമയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം മല്ലിക സുകുമാരന്റെ ഡാൻസ്

പിറന്നാൾദിനത്തിൽ മരുമകൾക്കും കൊച്ചുമക്കൾക്കുമൊപ്പം നൃത്തം ചെയ്തിരിക്കുകയാണ് മല്ലിക

mallika sukumaran, poornima indrajith, ie malayalam

മല്ലിക സുകുമാരന്റെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മയ്ക്ക് ആശംസകൾ നേർന്നിരുന്നു. അമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചാണ് ഇരുവരും ആശംസകൾ നേർന്നത്. മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കുറിച്ച് എന്നും അഭിമാനം കൊള്ളുന്ന അമ്മയാണ് മല്ലിക സുകുമാരൻ. പൃഥ്വിയും ഇന്ദ്രനും തനിക്ക് ലഭിച്ച ഭ​ഗവാന്റെ അനു​ഗ്രഹമാണെന്നാണ് മല്ലിക മുൻപ് പറഞ്ഞിട്ടുള്ളത്.

പിറന്നാൾദിനത്തിൽ മരുമകൾക്കും കൊച്ചുമക്കൾക്കുമൊപ്പം നൃത്തം ചെയ്തിരിക്കുകയാണ് മല്ലിക. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയാണ് അമ്മൂമ്മയ്ക്കൊപ്പമുളള ഡാൻസ് വീഡിയോ ഷെയർ ചെയ്തത്. മരുമകൾ പൂർണിമയ്ക്കും കൊച്ചുമക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുന്ന മല്ലികയെയാണ് വീഡിയോയിൽ കാണാനാവുക.

മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളസിനിമാലോകത്തെ തിളക്കമുള്ള താരങ്ങളും കുടുംബസ്ഥരുമൊക്കെയായി കഴിഞ്ഞിട്ടും മക്കളെ ആശ്രയിക്കാതെ തനിയെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മല്ലിക സുകുമാരൻ. ഭർത്താവ് തനിക്കായി സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലിക സുകുമാരൻ ഏറെ നാളായി താമസം. ഇപ്പോൾ കൊച്ചിയിലെ സ്വന്തം ഫ്ളാറ്റിലാണ് താമസം. മല്ലികയുടെ കൊച്ചിയിലെ ഫ്ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുള്ള കരകളിലായി മക്കളുമുണ്ട്.

Read More: പച്ചയ് നിറമേ പച്ച നിറമേ; സാരിയിൽ സുന്ദരിയായി പൂർണിമ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mallika sukumaran dance with poornima indrajith

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com