മലയാള സിനിമാ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. അതുകൊണ്ട് തന്നെ അവിടുത്തെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്. രണ്ടു സൂപ്പർ സ്റ്റാറുകൾ ഉള്ള ആ വീട്ടിലെ നെടുംതൂൺ സുകുമാരന്റെ മരണശേഷം അവരെ വളർത്തി ഇവിടെ വരെ എത്തിച്ച മല്ലിക സുകുമാരൻ തന്നെയാണ്. മൂത്ത മരുമകളായ പൂർണിമയുടെ ചിത്രത്തിനു താഴെ മല്ലിക സുകുമാരൻ കുറിച്ച് കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പൂർണിമ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘തുറമുഖം’ ഇന്ന് റിലീസിനെത്തുകയാണ്. പ്രമോഷന്റെ ഭാഗമായുള്ള പ്രസ്സ് മീറ്റങ്ങിനിടയിൽ പകർത്തിയ ചിത്രങ്ങളാണ് പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതിനു താഴെയാണ് മല്ലിക രസകരമായ കമന്റ് കുറിച്ചത്. ‘അമ്മായി അമ്മ തന്നെ’ എന്നായിരുന്നു മല്ലികയുടെ കമന്റ്. ഇതിനു മറുപടിയായി ‘അല്ല പിന്നെ’ എന്നും പൂർണിമ കുറിച്ചു.

അമ്മയ്ക്കും ഭാര്യയ്ക്കും പിന്തുണ നൽകി ‘പെർഫെക്റ്റ് ഓക്കെ’ എന്ന കമന്റുമായി ഇന്ദ്രജിത്തും പോസ്റ്റിനു താഴെയെത്തി. കുടുംബത്തിന്റെ രസകരമായ കമന്റുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മക്കളെല്ലാവരും കൊച്ചിയിൽ താമസമാക്കിയപ്പോഴും തിരുവനന്തപുരത്തെ വീട്ടിൽ തന്നെയാണ് മല്ലിയുള്ളത്. ഇടയ്ക്ക് പൂർണിമ തന്റെ സോഷ്യൽ മീഡിയയ പ്രൊഫൈലിലൂടെ മല്ലികയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘സുരഭിയും സുഹാസിനിയും’ എന്ന സീരിയൽ ചെയ്യുകയാണിപ്പോൾ മല്ലിക.