scorecardresearch

ലംബോർഗിനിയിൽ നിന്നിറങ്ങാൻ ക്രെയിൻ വേണ്ട അവസ്ഥയാ: മല്ലിക സുകുമാരൻ

പൃഥ്വിയുടെ കാറുകളിൽ ലംബോർഗിനിയിൽ കയറാനാണ് തനിക്കേറെ ബുദ്ധിമുട്ടെന്ന് മല്ലിക സുകുമാരൻ

പൃഥ്വിയുടെ കാറുകളിൽ ലംബോർഗിനിയിൽ കയറാനാണ് തനിക്കേറെ ബുദ്ധിമുട്ടെന്ന് മല്ലിക സുകുമാരൻ

author-image
Entertainment Desk
New Update
mallika sukumaran, mallika sukumaran Lamborghini

ആഢംബരകാറുകളോടും ബൈക്കുകളോടുമൊക്കെ ഏറെ താൽപ്പര്യമുള്ള ആളാണ് പൃഥ്വിരാജ്. ലംബോർഗിനി, റേഞ്ച് റോവർ, ബിഎംഡബ്ല്യു, മിനി കൂപ്പർ എന്നിങ്ങനെ അഢംബരകാറുകളുടെ വലിയൊരു കളക്ഷൻ തന്നെ പൃഥ്വിരാജിനുണ്ട്. മകന്റെ വാഹനപ്രണയത്തെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുകുമാരന്റെ വണ്ടിപ്രേമം അതുപോലെ കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണെന്ന് അവർ പറയുന്നത്.

Advertisment

പൃഥ്വിയുടെ കാറുകളിൽ ലംബോർഗിനിയിൽ കയറാനാണ് തനിക്കേറെ ബുദ്ധിമുട്ട് എന്ന് പറയുകയാണ് മല്ലിക സുകുമാരൻ. "മോനേ ഇതിൽ മാത്രം എന്നോട് കയറാൻ പറയരുത്. സ്പോർട്സ് കാറുപോലെയാണ് അതിൽ നിന്ന് ഇറങ്ങണമെങ്കിൽ തൂങ്ങിപ്പിടിച്ച് പുറത്തേക്ക് കാലുവച്ച് ഇറങ്ങണം. ഞങ്ങളെ പോലെയുള്ളവർക്ക് പറ്റുന്ന വണ്ടിയല്ല."

പൃഥ്വിയുടെ കാറുകളിൽ എനിക്കേറ്റവും ഇഷ്ടം റേഞ്ച് റോവറാണെന്നും മല്ലിക സുകുമാരൻ പറയുന്നു. പൃഥ്വിയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ അൽപ്പം സ്പീഡ് കൂടുതലാണെന്നും അതേസമയം ഇന്ദ്രജിത്ത് വളരെ സൂക്ഷിച്ചാണ് വണ്ടിയോടിക്കുക. അതുകൊണ്ടുതന്നെ ഇന്ദ്രജിത്തിന്റെ ഡ്രൈവിംഗിലാണ് തനിക്ക് കൂടുതൽ കോൺഫിഡൻസെന്നും അവർ കൂട്ടിച്ചേർത്തു.

ജീവിതത്തിലും സിനിമയിലുമെല്ലാം ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ അമ്മയാണ് മല്ലിക സുകുമാരൻ. സമൂഹമാധ്യമങ്ങളിലെ ട്രോളുകളൊന്നും ഈ അഭിനേത്രിയ്ക്ക് പുത്തരിയല്ല. അതിനെയെല്ലാം അതിന്റേതായ സ്പിരിറ്റിൽ എടുക്കുകയും കുറിക്കുകൊള്ളുന്ന മറുപടികൾ കൊടുക്കുകയും ചെയ്യാൻ മല്ലിക സുകുമാരൻ മടിക്കാറില്ല.

Advertisment

നടൻ സുകുമാരന്റെ ഭാര്യ, പൃഥ്വിരാജ്- ഇന്ദ്രജിത്ത് സഹോദരന്മാരുടെ അമ്മ എന്നീ മേൽവിലാസങ്ങൾക്കെല്ലാം അപ്പുറം നടിയെന്ന രീതിയിലും ഒരു സംരംഭകയെന്ന രീതിയിലും സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് മല്ലിക സുകുമാരൻ. മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ആൾരൂപമെന്നാണ് മല്ലിക സുകുമാരനെ മരുമകളായ പൂർണിമ വിശേഷിപ്പിക്കുന്നത്.

1974 ൽ പുറത്തിറങ്ങിയ ‘ഉത്തരായനം’ എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലിക സുകുമാരന്റെ അഭിനയജീവിതത്തിന്റെ തുടക്കം. വിവാഹത്തോടെ അഭിനയത്തോട് തൽക്കാലം വിട പറഞ്ഞെങ്കിലും പിന്നീട് സീരിയലുകളിലൂടെയും സിനിമകളിലൂടെയും അഭിനയത്തിലേക്ക് തിരിച്ചു വരികയായിരുന്നു താരം.’ലവ് ആക്ഷൻ ഡ്രാമ’, ‘തൃശൂർ പൂരം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അടുത്തിടെ മികവേറിയ അഭിനയമാണ് മല്ലിക സുകുമാരൻ കാഴ്ച വച്ചത്.

അഭിനയത്തിനൊപ്പം തന്നെ ഹോട്ടൽ ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മല്ലിക സുകുമാരൻ 2013 ലാണ് ദോഹയിൽ സ്പൈസ് ബോട്ട് എന്നൊരു റസ്റ്റോറന്റ് ആരംഭിക്കുന്നത്. സ്പൈസ് ബോട്ടിന്റെ സിഇഒയും എക്സിക്യൂട്ടീവ് ചെയർപേഴ്സണുമാണ് മല്ലിക സുകുമാരൻ.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: