ഒന്നിച്ചു പൊറുതി വേണ്ട; സുകുമാരന്റെ വാക്കുകൾ ഓർത്ത് മല്ലിക

പൂർണിമയും സുപ്രിയയും നിർബന്ധിക്കാറുണ്ടെങ്കിലും താൻ മക്കൾക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു

mallika sukumaran, mallika sukumaran family

മലയാളത്തിലെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭർത്താവ് സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളായ പൂർണിമയും സുപ്രിയയും പേരക്കുട്ടി പ്രാർത്ഥനയുമൊക്കെ സിനിമാലോകത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിയവർ. മക്കളെയും മരുമക്കളെയും കുറിച്ച് പറയുമ്പോഴെല്ലാം അഭിമാനം മാത്രമുള്ള ഒരമ്മയാണ് മല്ലിക സുകുമാരൻ.

മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളസിനിമാലോകത്തെ തിളക്കമുള്ള താരങ്ങളും കുടുംബസ്ഥരുമൊക്കെയായി കഴിഞ്ഞിട്ടും മക്കളെ ആശ്രയിക്കാതെ തനിയെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അവർ. ഭർത്താവ് തനിക്കായി സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലിക സുകുമാരൻ ഏറെ നാളായി താമസം. ഇപ്പോൾ കൊച്ചിയിലെ സ്വന്തം ഫ്ളാറ്റിലാണ് താമസം. മല്ലികയുടെ കൊച്ചിയിലെ ഫ്ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുള്ള കരകളിലായി മക്കളുമുണ്ട്. എന്നിരുന്നാലും മക്കളുടെ വീടുകളിലേക്ക് ഇടയ്ക്ക് അതിഥിയായി പോവാനാണ് ഈ അമ്മ ഇഷ്ടപ്പെടുന്നത്.

പൂർണിമയും സുപ്രിയയും കൂടെ വന്ന് താമസിക്കാൻ നിർബന്ധിക്കാറുണ്ടെങ്കിലും താൻ മക്കൾക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ടെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. “സുകുവേട്ടൻ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആൺമക്കളാണ്. കല്യാണം കഴിഞ്ഞാൽ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവർ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാൻ തോന്നുമ്പോൾ പോയാൽ മതിയെന്ന്.” ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.

Read more: അമ്മൂമ്മ സിംഗിളാണോ?; കൊച്ചുമോൾക്കൊപ്പം കളിപറഞ്ഞു മല്ലിക, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mallika sukumaran about her family

Next Story
സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അജിത്, ബ്ലാക്ക് ഗൗണിൽ സിംപിളായി ശാലിനിajith, shalini, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com