/indian-express-malayalam/media/media_files/uploads/2018/05/Mallika.jpg)
ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എല്ലാ കണ്ണുകളും ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനു നേരെയായിരുന്നു. ഐശ്വര്യ റായിയും ദീപിക പദുക്കോണും കങ്കണ റണാവത്തും സോനം കപൂറുമെല്ലാം റെഡ്കാർപെറ്റില്‍ താരങ്ങളായപ്പോള്‍ മല്ലിക കൈയ്യടി വാങ്ങിയത് വ്യത്യസ്തമായായിരുന്നു.
ഇരുമ്പു ചങ്ങലകളാല്‍ ബന്ധിച്ച് സ്വയമേ തന്നെ കൂട്ടിലടച്ചാണ് മല്ലിക കാന്‍ വേദിയില്‍ എത്തിയത്. കുട്ടികള്‍ക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മല്ലികയുടെ ഈ നടപടി. ഈ വിഷയത്തിലേക്ക് ലോക ശ്രദ്ധ കൊണ്ടുവരിക എന്നതായിരുന്നു മല്ലികയുടെ ലക്ഷ്യം.
A post shared by Mallika Sherawat (@mallikasherawat) on
കാന്‍ വേദിയില്‍ മല്ലികയുടെ ഒമ്പതാമത്തെ വര്‍ഷമാണിത്. കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഏറ്റവും നല്ല വേദി ഇതാണെന്നു താന്‍ കരുതുന്നതായി മല്ലിക പറഞ്ഞു. 12 മണിക്കൂറാണ് മല്ലിക ഇരുമ്പു കൂട്ടില്‍ സ്വയം ബന്ധിതയായി കിടന്നത്.
എത്രയോ ചെറിയ കുട്ടികളെ തട്ടിക്കൊണ്ടു പോയും, മനുഷ്യക്കടത്തുവഴിയും ഇരുട്ടുമുറികളില്‍ അടച്ചിട്ടിരിക്കുകയാണെന്നും അവരുടെ പ്രതിനിധിയായാണ് താന്‍ എത്തിയിരിക്കുന്നതെന്നും മല്ലിക പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us