scorecardresearch
Latest News

ഫഹദിന്റെ ‘മാലിക്’ ആമസോൺ പ്രൈമിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

Fahadh Faasil’s Malik Release Date: ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര തന്നെ അണി നിരക്കുന്ന ചിത്രമാണ് ‘മാലിക്’

ഫഹദിന്റെ ‘മാലിക്’ ആമസോൺ പ്രൈമിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

Fahadh Faasil’s Malik Release Date: പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘മാലിക്’ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ജൂലൈ 15 മുതലാണ് ചിത്രം ആമസോണിൽ സ്ട്രീം ചെയ്ത് തുടങ്ങുക. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘മാലിക്.’

മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് നിര്‍മ്മിച്ചിരിക്കുന്നത്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.

ഓടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുന്ന ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ‘മാലിക്’. ഫഹദിന്റെ സമീപകാലചിത്രങ്ങളായ സീ യൂ സൂൺ, ജോജി, ഇരുൾ എന്നിവയും ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ജൂൺ 30ന് പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസും’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നത്.

Read more: Cold Case Movie Release: ‘കോൾഡ് കേസ്’ റിലീസ് ഇന്ന്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malik release date amazon prime video fahadh faasil