Latest News

റിലീസിനു തൊട്ടു പിന്നാലെ ‘മാലിക്ക്’ ടെലഗ്രാമിൽ

തീയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് മൂലം തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു

Malik, Malik trailer, Malik Release, Malik release date, Fahadh Faasil, Malik in Amazone prime from July 15 2021, Fahad Malik release, Fahad ott release, മാലിക്, മാലിക് റിലീസ്, ഫഹദ് ഫാസിൽ, Nimisha Sajayan, Dileesh Pothan, Mahesh narayanan, Malik Amazon prime video, Malik full movie download

കൊച്ചി: ഫഹദ് ഫാസിൽ ചിത്രം മാലിക്ക് റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ടെലഗ്രാമിൽ. ഇന്നലെ രാത്രി ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രമാണ് ടെലഗ്രാം ഗ്രുപ്പുകളിൽ ചോർന്നത്. വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റുമായി ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നുണ്ട്‌. തീയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് മൂലം തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു.

ജൂലൈ 15ന് രാത്രി 12 മണി മുതൽ സ്ട്രീമിങ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇന്നലെ രാത്രി 10 മണി മുതൽ ആമസോൺ പ്രൈമിൽ ലഭ്യമായിരുന്നു. ഫഹദിനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ്. ചിത്രത്തിന്റെ പൂർണമായ പതിപ്പാണ് ടെലഗ്രാമിൽ ചോർന്നത്.

വലിയ ബഡ്ജറ്റിൽ തിയറ്റർ റീലിസ് ലക്ഷ്യം വെച്ചു ഒരുക്കിയ ചിത്രമാണ് മാലിക്ക്. മെയ് 13ന് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച ശേഷമാണു രണ്ടാം കോവിഡ് വ്യാപനം മൂലം തീയറ്ററുകൾ അടച്ചത്. പിന്നീട് തീയറ്ററുകൾ തുറക്കുന്നത് വൈകിയ സാഹചര്യത്തിലാണ് സിനിമ ഒടിടി പ്ലാറ്റഫോമിലൂടെ പുറത്തിറക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.

Read Also: Fahadh Faasil ‘Malik’ Movie Review & Rating: അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ കഥ; ‘മാലിക്’ റിവ്യൂ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malik full movie leaked online after release in amazon prime review

Next Story
ലാൽ അല്ലെങ്കിൽ ബച്ചൻ; ശോഭനയുടെ ചോദ്യത്തിന് ആരാധകരുടെ മറുപടിShobhana, Shobana Dancer, Shobana Dance, Shobana Dance video, shobana instagram, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com