Fahadh Faasil’s Malik Release Review Rating: പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘മാലിക്’ ഇന്ന് അർദ്ധരാത്രിയോടെ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘മാലിക്.’
മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് നിര്‍മ്മിച്ചിരിക്കുന്നത്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.
Read Malik Movie Review Here
ഓടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുന്ന ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ‘മാലിക്’. ഫഹദിന്റെ സമീപകാലചിത്രങ്ങളായ സീ യൂ സൂൺ, ജോജി, ഇരുൾ എന്നിവയും ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
മലയാളത്തിൽ നിന്നും കൂടുതൽ ചിത്രങ്ങൾ ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’, അന്ന ബെൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജൂഡ് ആന്റണി ചിത്രം ‘സാറാസ്’ എന്നിവയും ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു.
Read more: