scorecardresearch
Latest News

ഫഹദിന്റെ മലയൻകുഞ്ഞ് നേരിട്ട് ഒടിടിയിലേക്ക്

ഓണം റിലീസായാവും ചിത്രമെത്തുകയെന്ന് റിപ്പോർട്ട്

ഫഹദിന്റെ മലയൻകുഞ്ഞ് നേരിട്ട് ഒടിടിയിലേക്ക്

ഫഹദ് നായകനാകുന്ന ‘മലയൻകുഞ്ഞ്’ ഓണത്തിന് റിലീസിനെത്തും. തിയേറ്റർ റിലീസായിരിക്കില്ല, പകരം ഒടിടി പ്ലാറ്റ്ഫോം വഴിയാവും ചിത്രം റിലീസിനെത്തുകയെന്നാണ് റിപ്പോർട്ട്. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ സംവിധാനം ചെയ്യുന്നത്. ഫഹദ് നായകനാവുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ ഫാസില്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും മലയൻകുഞ്ഞ് റിലീസ് ചെയ്യുകയെന്നും ഓണത്തിനാകും ചിത്രത്തിന്റെ റിലീസെന്നും പ്രമുഖ് ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ, ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമില്ല.

മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥയൊരുക്കിയത്. സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ് ‘മലയൻകുഞ്ഞി’ലൂടെ. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നതും മഹേഷ് ആണ്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍മാർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayankunju ott release fahadh faasil