scorecardresearch

Malayankunju OTT: മലയൻകുഞ്ഞ് ഒടിടിയിലേക്ക്

Malayankunju OTT: ഫഹദ് നായകനാകുന്ന ‘മലയൻകുഞ്ഞ് ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറാണ്

Malayankunju, Malayankunju OTT, Malayankunju Movie OTT Release, Malayankunju OTT platform, Malayankunju OTT Release Amazon Prime Video

Malayankunju OTT Release: ഫഹദ് നായകനാകുന്ന ‘മലയൻകുഞ്ഞ്’ ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോയിലാണ് മലയൻകുഞ്ഞ് സ്ട്രീം ചെയ്യുക. ആഗസ്റ്റ് 11 മുതൽ മലയൻകുഞ്ഞ് സ്ട്രീം ചെയ്തു തുടങ്ങും. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ സംവിധാനം ചെയ്തത്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. ഫഹദ് നായകനാവുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ ഫാസില്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം. “ഒരാളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ അലട്ടിയ ശബ്ദം അയാളുടെ ജീവിതത്തിന്റെ പ്രതീക്ഷയായി മാറുകയാണ് ചിത്രത്തിൽ. നിങ്ങൾ ട്രെയിലറിൽ കണ്ടതെന്താണോ അതാണ് ഈ സിനിമ. പരസ്യങ്ങളിൽ പറയുന്നതുപോലെ ക്ലോസ്ട്രോഫോബിയ ഉള്ള ആളുകൾക്ക് ഈ സിനിമ ബുദ്ധിമുട്ടായിരിക്കും. പക്ഷേ അവർക്കേ ഇത് കുറച്ചുകൂടി മനസ്സിലാകൂ. ഇതുപോലൊരു സിനിമ മലയാളത്തിൽ വേറെ ഇല്ലെന്ന് എനിക്ക് പറയാനാകും,” ചിത്രത്തെ കുറിച്ച് ഫഹദ് പറഞ്ഞതിങ്ങനെ.

രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥയൊരുക്കിയത്.

സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ് ‘മലയൻകുഞ്ഞി’ലൂടെ. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നതും മഹേഷ് ആണ്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍മാർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayankunju ott release date amazon prime video

Best of Express