scorecardresearch
Latest News

സംഗീതം എആർ റഹ്മാൻ, ഫഹദിന്റെ പുതിയ ചിത്രം മലയൻകുഞ്ഞ് ഫെബ്രുവരിയിൽ: ട്രെയ്ലർ കാണാം

മഹേഷ് നാരായണൻ തിരക്കഥയൊരുക്കിയ ചിത്രം നിർമിക്കുന്നത് ഫാസിലാണ്.

Malayankunju , Malayankunju Official Trailer, Fahadh Faasil, AR Rahman, Mahesh Narayanan, Sajimon Prabhakar, മലയൻകുഞ്ഞ്, ഫഹദ്, ഫഹദ് ഫാസിൽ, എആർ റഹ്മാൻ, മഹേഷ് നാരായണൻ, Rajisha Vijayan, Indrans, Jaffar Idukki, Deepak Parambol, രജിഷ വിജയൻ, ഇന്ദ്രൻസ്,IE Malayalam

ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ സിനിമയായ മലയൻകുഞ്ഞിന്റെ ടീസർ പുറത്തിറക്കി. സജിമോൻ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എആർ റഹ്മാൻ ആണ് സംഗീത സംവിധാനം. വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിലേക്ക് വീണ്ടും സംഗീത സംവിധായകനായി എത്തുന്ന സിനിമയാണ് മലയൻകുഞ്ഞ്.

ഫഹദിനൊപ്പം രജിഷ വിജയൻ, ഇന്ദ്രൻ, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 2022 ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ റിലീസ്.

സംവിധായകൻ മഹേഷ് നാരായണൻ തിരക്കഥയൊരുക്കിയ ചിത്രം നിർമിക്കുന്നത് സംവിധായകൻ ഫാസിലാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ്, സീ യൂ സൂൺ, മാലിക് എന്നീ സിനിമകൾക്ക് ശേഷം ഫഹദും മഹേഷ് നാരായണനും ഒരുമിക്കുന്ന ചിത്രം കൂടിയാണ് മലയൻകുഞ്ഞ്.

Also Read: സസ്പെൻസ് നിറച്ച് ‘സല്യൂട്ട്’ ട്രെയ്ലർ; കുറ്റാന്വേഷകനായി തിളങ്ങാൻ ദുൽഖർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayankunju official trailer fahadh faasil ar rahman mahesh narayanan sajimon