scorecardresearch

Latest News

മലയാളികൾ നെഞ്ചിലേറ്റിയ നായിക; ആളെ മനസിലായോ?

എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രിയാണിത്

Malayalam actress, actress Childhood

ഇഷ്ടതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും സ്ക്രീനിന് പുറത്തെ അവരുടെ വിശേഷങ്ങളുമെല്ലാം അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യമാണ്. താരങ്ങളും സമയം കിട്ടുമ്പോഴൊക്കെ ജീവിതത്തിലെ വിശേഷങ്ങളും പഴയകാല ഓർമചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചിലപ്പോൾ ഫാൻ പേജുകളിലൂടെയും മറ്റും അവരുടെ ചിത്രങ്ങൾ ആരാധകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ, മലയാളികളുടെ എക്കാലത്തേയും പ്രിയ നായിക ശോഭനയുടെ ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്.

‘വിടമാട്ടേക്സ്’ എന്ന ശോഭനയുടെ ഫാൻ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ശോഭനയുടെ നിരവധി പഴയകാല ചിത്രങ്ങൾ പേജിലൂടെ മുൻപും ആരാധകർക്ക് മുന്നിലെത്തിയിട്ടുണ്ട്.

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി. ഇപ്പോഴും മലയാളസിനിമയിൽ നീണ്ട ഇടവേളകൾക്കു ശേഷം ശോഭന എത്തുമ്പോൾ പ്രേക്ഷകർ തങ്ങളുടെ പ്രിയതാരത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തന്നെ അതിനുദാഹരണം. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രവും എലഗൻസുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഭിനയത്തിനപ്പുറം നൃത്തത്തിനോടുള്ള പാഷൻ കൂടിയാണ് ശോഭനയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. നൃത്തത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഈ കലാകാരി. കോവിഡ് ലോക്ക്ഡൗൺ സമയത്തും അതിനു ശേഷവും നൃത്തപരിശീലനവുമായി തിരക്കിലാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ തന്റെ നൃത്ത വീഡിയോകളും മറ്റും ശോഭന ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Also Read: ഇന്ന് മലയാളത്തിന്റെ സ്റ്റൈലിഷ് താരം; അച്ഛനമ്മമാരുടെ ഒക്കത്തിരിക്കുന്ന ഈ മിടുക്കിയെ മനസ്സിലായോ?

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalis favourite actress childhood photo