ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ‘ ചെല്ലോ ഷോ’. ഗുജറാത്തി ചിത്രമായ ഇതില്‍ ഒരു മലയാളിയും അഭിനയിച്ചിട്ടുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ടിയ സെബാസ്റ്റ്യനാണ് കരിയറിലിലെ ഈ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
Read Here” റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും രാജ്യാന്തര സിനിമയിലേക്ക്; അറിയാം പാൻ നളിൻ എന്ന സംവിധായകനെ
മുംബൈയില്‍ സ്ഥിര താമസമാക്കിയ ടിയ വര്‍ഷങ്ങളായി കലാ രംഗത്തു സജീവമാണ്. ടിയ അഭിനയിച്ച പരസ്യചിത്രങ്ങളും, ഹ്രസ്വചിത്രങ്ങളും കണ്ടിട്ടാണ് സംവിധായകന് പാന്‍ നളിന്‍ ചിത്രത്തിന്റെ ഓഡിഷന്റെ ഭാഗമാകാന്‍ വിളിക്കുന്നത്. ഗുജറാത്തിലെ പിന്നാക്കമേഖലയില്‍ ജീവിക്കുന്ന കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ‘ ലീലമീല’ എന്ന കഥാപാത്രത്തെയാണ് ടിയ അവതരിപ്പിച്ചിരിക്കുന്നത്
“‘ലാസ്റ്റ് ഫിലിം ഷോ’ എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഒരു ബഞ്ചാര നര്‍ത്തകിയുടെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. എന്നെ സംബന്ധിച്ച് അഭിനേതാവിനു ലഭിക്കേണ്ട ഏറ്റവും വലിയ കാര്യം അവസരങ്ങളാണ്. അത് എനിക്കു നല്കിയ പാന്‍ നളിന്‍ സറിനോടു ഞാന്‍ നന്ദി പറയുന്നു” എന്നു സോഷ്യല്‍ മീഡിയയില്‍ കുറിച്ചുകൊണ്ടാണ് ടിയ തന്റെ സന്തോഷം പങ്കുവച്ചത്.
കഥകളി, കഥക് എന്നീ മേഖലകളില്‍ പ്രാവീണ്യമുളള ടിയ, ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ ‘ തല്ലുമാല’ യില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ ടൊവിനോയുടെ സഹോദരിയായിട്ടാണ് ടിയ വേഷമിട്ടത്.
സംവിധായകനും ഛായാഗ്രഹകനുമായ രോഹിന് രവീന്ദ്രനാണ് ടിയയുടെ ഭര്‍ത്താവ്. ടിയയുടെ മാതാപിതാക്കളായ സെബാസ്റ്റ്യന്‍ ജോസഫും ഷീല ജോസഫും തിരുവമ്പാടിയില്‍ തന്നെയാണ് താമസം.