1000 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമയാണ് മോഹൻലാലിന്റെ മഹാഭാരതം. ചിത്രത്തിൽ ഭീമൻ ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ എംടിയുടെ തന്നെയാണ്

മോഹൻലാൽ ഭീമനാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിലെ മറ്റുതാരങ്ങളെക്കുറിച്ച് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായ കർണൻ ആരെന്ന് വ്യക്തമായിരിക്കുകയാണ്. തെലുങ്ക് സൂപ്പർ താരം നാഗാർജുനയാകും കർണൻ ആയി എത്തുക. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് താനുമായി ചർച്ച നടത്തിയതായി 58 കാരനായ നാഗാർജുന ഒരു പ്രമുഖ ദിനപത്രത്തോട് പറഞ്ഞു. ചർച്ചകൾ മാത്രമാണ് നടന്നതെന്നും പക്ഷേ അന്തിമ തീരുമാനം ആയിട്ടില്ലെന്നും നാഗാർജുന പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് മഹാഭാരതം ഒരുങ്ങുന്നത്. പ്രമുഖ പ്രവാസി വ്യവസായി ബി.ആർ.ഷെട്ടിയാണ് ചിത്രത്തിന്റെ നിർമാതാവ്. 2018 സെപ്റ്റംബറോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീലങ്ക, മുംബൈ, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി നാല് മാസത്തിന്ശേഷം രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ പുറത്തിറങ്ങും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ