തന്‍റെ പുതിയ ചിത്രത്തിന്‍റെ ലുക്ക് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ട് മോഹൻലാൽ. ആക്ഷനും സാഹസികതയും നിറഞ്ഞ ചിത്രമായിരിക്കും ഇതെന്ന് മോഹൻലാൽ ആരാധകർക്ക് ഉറപ്പും നൽകിയിട്ടുണ്ട്. അജോയ് വർമ്മയാണ് മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നത്.

രണ്ടാഴ്ച മുൻപ് സിനിമയുടെ ഷൂട്ടിങ് മുംബൈയിൽ തുടങ്ങിയിരുന്നു. മുംബൈയിലാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുന്നത്. പുണെ, ശ്രീലങ്ക എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ. മലയാളത്തിലെ തന്‍റെ ആദ്യ ചിത്രത്തിലേക്ക് ബോളിവുഡിൽനിന്നുളള ടെക്നീഷ്യന്മാരാണ് അജോയ് കൊണ്ടുവന്നിട്ടുളളത്. ചിത്രത്തിന്‍റെ തിരക്കഥ സജു തോസിന്‍റെതാണ്.

ബോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ സുനിൽ റോഡ്രിഗസ് ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. പാർവ്വതി നായരാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, സായ് കുമാർ എന്നിവരും ചിത്രത്തിലുണ്ട്. അതേസമയം, ചിത്രത്തിന്‍റെ പേര് ഇതുവരെ തീരുമാനമായിട്ടില്ല.

ഒടിയൻ ആണ് മോഹൻലാലിന്‍റെതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്‍റെ ഷൂട്ടിങ് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ