/indian-express-malayalam/media/media_files/uploads/2023/07/suhasini.jpg)
സുമലതയുടെ മകന്റെ വിവാഹത്തിന് താരങ്ങളെത്തിയപ്പോൾ, Source/Instagram
മലയാളികൾ എല്ലാ കാലവും ഇഷ്ടത്തോടെ മാത്രം ഓർക്കുന്ന നായികമാരാണ് ലിസിയും രാധികയും സുഹാസിനിയുമെല്ലാം. മലയാളസിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നായികമാർ. എന്നെന്നും നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചവർ. മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലെങ്കിലും ഇന്നും ഇവരുടെയെല്ലാം വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് ഏറെ താൽപ്പര്യമാണ്.
നടി സുമലതയുടെ മകൻ അംബരീഷിന്റെ വിവാഹത്തിന് ഇവരെല്ലാം ഒന്നിച്ചെത്തിയിരുന്നു. ചടങ്ങിനെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ പ്രിയപ്പെട്ട നായികമാരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. താരങ്ങളായ മേനക, രാധിക, നാദിയ മൊയ്തു, മീന, പൂർണിമ, സുഹാസിനി, ലിസി എന്നിവരെ വീഡിയോയിൽ കാണാം. വധുവരന്മാരെ ആശിർവദിക്കുകയാണ് താരങ്ങളെന്നാണ് വ്യക്തമാകുനന്ത്.
എത്നിക്ക് വസ്ത്രങ്ങളിഞ്ഞാണ് താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. രാജേഷ് മനയിൽ ആണ് വീഡിയോ പകർത്തിയത്. വളരെ നൊസ്റ്റാൾജിക്കാണ് ഈ ഫ്രെയിം, ഓൾഡ് ഈസ് ഗോൾഡ് തുടങ്ങിയ കമന്റുകൾ പലരും വീഡിയോയ്ക്ക് താഴെ കുറിച്ചു.
ഇവരിൽ സുഹാസിനി, മീന, നാദിയ മൊയ്തു എന്നിവർ ഇപ്പോഴും സിനിമ മേഖലയിൽ വളരെയധികം സജീവമാണ്. ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'പൂക്കാലം' ആണ് സുഹാസിനി അവസാനമായി അഭിനയിച്ച മലയാള ചിത്രം. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രോ ഡാഡിയാണ് മീന മലയാളത്തിൽ അഭിനയിച്ച അവസാന ചിത്രം. ടെലിവിഷൻ ഷോകളിലും മീന തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. 'വണ്ടർ വുമൺ' ആണ് നാദിയയുടെ അവസാനം റിലീസിനെത്തിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.