വളരെ ചുരുങ്ങിയ വേഷങ്ങളിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സംയുക്ത മേനോൻ. ടൊവിനോ തോമസ് നായകനായ ‘തീവണ്ടി’ സിനിമയിലൂടെയാണ് സംയുക്ത മേനോൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ്, വെളളം സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവാണ് താരം.
സംയുക്തയുടെ കുട്ടിക്കാലത്തുനിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സദ്യയ്ക്ക് മുന്നിലിരിക്കുകയാണ് സംയുക്തയും കൂട്ടുകാരിയും.
‘പോപ് കോൺ’ എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് അന്യഭാഷ സിനിമകളിലും അഭിനയിച്ചു. കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംയുക്ത കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിക്കുകയാണ് ഇപ്പോൾ.
കന്നഡ ചിത്രം ഗാലിപേട്ട 2, തെലുങ്ക് ചിത്രം ഭീമ്‌ല നായക് എന്നിവയാണ് അണിയറയിലൊരുങ്ങുന്ന മറ്റു സംയുക്ത ചിത്രങ്ങൾ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ, ഷാജി കൈലാസ് ചിത്രം കടുവ എന്നിവയാണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ സംയുക്ത ചിത്രങ്ങൾ.