scorecardresearch
Latest News

പമ്മി നിൽക്കുന്നതു നോക്കേണ്ട, അമ്പെയ്ത്തിലും ബൈക്ക് റേസിങ്ങിലും പുലിയാണ് ആള്; ഈ നടിയെ മനസ്സിലായോ?

ബാലതാരമായി സിനിമയിലെത്തിയ ഈ നടിയുടെ സഹോദരനും ഇപ്പോൾ സിനിമയിൽ സജീവമാണ്

പമ്മി നിൽക്കുന്നതു നോക്കേണ്ട, അമ്പെയ്ത്തിലും ബൈക്ക് റേസിങ്ങിലും പുലിയാണ് ആള്; ഈ നടിയെ മനസ്സിലായോ?

മലയാളത്തിന്റെ ഇഷ്ടനടിമാരിൽ ഒരാളാണ് അനന്യ. മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഭ്രമം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അനന്യ തിരിച്ചെത്തിയിരുന്നു. അനന്യയുടെ കുട്ടിക്കാലത്തുനിന്നുള്ള ഒരു ചിത്രം കാണാം. അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്ന കുഞ്ഞ് അനന്യയെ ആണ് ചിത്രത്തിൽ കാണാനാവുക.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ആണ് ആയില്യ ജി. നായർ എന്ന അനന്യയുടെ ജനനം. പൈ ബ്രദേഴ്സ്, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ ചിത്രങ്ങളിൽ അനന്യ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

പോസിറ്റീവ് (2008) എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അനന്യ സജീവ അഭിനയത്തിലേക്ക് കടന്നു. അതേ വർഷം തന്നെ നാടോടികൾ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. രഹസ്യപ്പോലീസ്, ശിക്കാർ, ഒരു സ്മോൾ ഫാമിലി, സീനിയേഴ്സ്, ഡോക്ടർ ലൗ, കാണ്ഡഹാർ, സീനിയേഴ്സ്, ഡോക്ടർ ലൗ, എങ്കേയും എപ്പോതും, കുഞ്ഞളിയൻ, മാസ്റ്റേഴ്സ്, നാടോടിമന്നൻ, ടിയാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇടക്കാലത്ത് തമിഴ്, തെലുങ്ക്, കന്നടാ ഭാഷാ ചിത്രങ്ങളിൽ സജീവമാകുന്ന അനന്യയെയാണ് മലയാളികൾ കണ്ടത്.

അപ്പൻ ആണ് ഇനി റിലീസിനൊരുങ്ങുന്ന അനന്യയുടെ പുതിയ ചിത്രം.

അഭിനയത്തിൽ മാത്രമല്ല അമ്പെയ്ത്തിലും തിളങ്ങിയ മിടുക്കിയാണ് അനന്യ. അമ്പെയ്ത്തിൽ സംസ്ഥാന/ദേശീയ തലത്തിൽ രണ്ടു തവണ (2006, 2007) അനന്യ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. മോട്ടോർസൈക്കിൾ റേസിങ്ങിലും ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് അനന്യ. ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ വിദഗ്ദ്ധയാണ് അനന്യ.

അനന്യയുടെ സഹോദരൻ അർജുനും ഇന്ന് മലയാള സിനിമയിൽ സജീവമാണ്. കുട്ടൻപിള്ളയുടെ ശിവരാത്രി, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി, കുഞ്ഞെൽദോ, സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം തുടങ്ങിയ ചിത്രങ്ങളിൽ അർജുൻ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു അർജുന്റെ വിവാഹം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam tamil telugu actress childhood photo