താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ആരാധകരെ സംബന്ധിച്ച് എന്നും കൗതുകമുണർത്തുന്ന കാഴ്ചയാണ്. പലപ്പോഴും ഓർമകളുടെ ഏടുകളിൽ നിന്നും പോയ കാലത്തെ ഓർമ്മിപ്പിക്കുന്ന, നൊസ്റ്റാൾജിയ നിറഞ്ഞ ചിത്രങ്ങൾ താരങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.

Read more: കുസൃതികളുമായെത്തി ക്യാമ്പസുകളുടെ പ്രിയങ്കരിയായ നായിക

ഇപ്പോഴിതാ, നടി ചാന്ദ്നി ശ്രീധരന്റെ ഒരു കുട്ടിക്കാല ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘ഡാർവിന്റെ പരിണാമം’ എന്ന ചിത്രത്തിൽ പൃഥ്വിയുടെ നായികയായെത്തി ജനശ്രദ്ധ നേടിയ നടിയാണ് ചാന്ദ്നി. ഡേ വൺ മുതൽ തുടങ്ങിയ പോസിങ്ങാണ്,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Chandini (@iamchandini)

‘ഐന്തു ഐന്തു ഐന്തു (555)’ എന്ന തമിഴ് ചിത്രത്തിലൂടെ 2013ലാണ് അമേരിക്കന്‍ മലയാളിയായ ചാന്ദ്നി തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലും ചാന്ദ്നി അഭിനയിച്ചു. കെ.എൽ. 10 പത്ത്, ഡർവിന്റെ പരിണാമം, അള്ള് രാമേന്ദ്രൻ, കംമ്രേഡ് ഇൻ അമേരിക്ക (CIA) എന്നിവയാണ് ചാന്ദ്നിയുടെ മലയാളചിത്രങ്ങൾ.

 

View this post on Instagram

 

A post shared by Chandini (@iamchandini)

 

View this post on Instagram

 

A post shared by Chandini (@iamchandini)

സംവിധായകൻ ലാൽ ജോസ് വിധി കർത്താവായെത്തിയ ഒരു റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു ചാന്ദിനി ശ്രീധരൻ. സിനിമയിലെത്തിയ ചാന്ദ്നി ആദ്യകാലങ്ങളിൽ മ്രിതിക, റെഹാന പേരുകളിലാണ് അറിയപ്പെട്ടത്. പിന്നീട് മുഹ്സിൻ പരാരി സംവിധാനം ചെയ്ത ‘KL 10 പത്ത്’ എന്ന ചിത്രത്തിൽ എത്തിയപ്പോഴാണ് യഥാർത്ഥ പേരിൽ ചാന്ദ്നി അറിയപ്പെട്ടു തുടങ്ങിയത്.

Read more: ഷൂട്ടിങ്ങിനായി വീട് വിട്ടുനൽകി, ഒടുവിൽ സിനിമ നടിയായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook