മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ, ഏറെ ആരാധികമാരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ്സ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ. മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍, നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്.
ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. രസകരമായ ക്യാപ്ഷനോടെയാണ് ഉണ്ണി ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. “ജൂനിയർ മാർക്കോയുടെ കോസ്റ്റ്യൂം ട്രയലിന് ഇടയിൽ പകർത്തിയ പടമാണെന്നാണ് ഓർമ,” എന്നാണ് ഉണ്ണി കുറിക്കുന്നത്.
ഉണ്ണി വില്ലനായി അഭിനയിച്ച ‘മിഖായേൽ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് ജൂനിയർ മാർക്കോ. ചിത്രത്തിൽ വളരെ സ്റ്റൈലിഷ് ആയ വില്ലനായാണ് ഉണ്ണി മുകുന്ദൻ എത്തിയത്. ‘മിഖായേലി’ൽ കുട്ടിക്കാലചിത്രത്തിലേതെന്ന പോലെ സമാനമായ ഒരു കോസ്റ്റ്യൂം അണിഞ്ഞ് ഉണ്ണി അഭിനയിക്കുന്നുമുണ്ട്. ഡ്രസ്സിംഗിലെ ഈ ആകസ്മികതയെ സരസമായി അവതരിപ്പിച്ചിരിക്കുകയാണ് ഉണ്ണി.
‘നന്ദനം’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘സീഡൻ’ എന്ന പടത്തിലൂടെയായിരുന്നു ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റം. പിന്നീട് മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും 2012ൽ പുറത്തിറങ്ങിയ മല്ലു സിംഗ് എന്ന ചിത്രമാണ് ഉണ്ണിയ്ക്ക് മലയാളത്തിൽ ആദ്യത്തെ മുഴുനീള നായക കഥാപാത്രം നൽകിയത്. തുടർന്ന് കെ എൽ 10 പത്ത്, സ്റ്റൈൽ, ഒരു മുറൈ വന്ത് പാർത്തായ, വിക്രമാദിത്യൻ, ഫയർമാൻ, ഇര, മിഖായേൽ, മാമാങ്കം എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടാൻ ഉണ്ണിയ്ക്ക് ആയി.
മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെയായിരുന്നു ഉണ്ണിയുടെ തെലുങ്കിലെ അരങ്ങേറ്റം. അച്ചായൻസ് എന്ന സിനിമയിൽ ഗായകനായും ഉണ്ണി കഴിവു തെളിയിച്ചിട്ടുണ്ട്.
Read more: ആരാണ് ആ പെൺകുട്ടി? ഞങ്ങളുടെ ചങ്ക് തകർക്കല്ലേ; ഉണ്ണി മുകുന്ദനോട് ആരാധികമാർ