scorecardresearch

Latest News

ഇന്നും ചിരിയാണ് മെയിൻ; ഈ താരത്തെ മനസ്സിലായോ

ഗായിക, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്

Andrea Jeremiah, Andrea Jeremiah old photos, Andrea Jeremiah childhood, Andrea Jeremiah films, Andrea Jeremiah news, Andrea Jeremiah photos, Andrea Jeremiah videos, ആൻഡ്രിയ ജെർമിയ, Indian express malayalam, IE malayalam

തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം തന്റെ സാന്നിധ്യം തെളിയിച്ച താരമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും ആൻഡ്രിയ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ആൻഡ്രിയയുടെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് ഫാൻ പേജുകളിലൂടെ വീണ്ടും ശ്രദ്ധനേടുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആൻഡ്രിയ തന്നെയാണ് ഈ ചിത്രം ആദ്യമായി പുറത്തുവിട്ടത്. അന്ന് ത്രോബാക്ക് എന്ന് കുറിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ചിത്രം മാസങ്ങൾക്കിപ്പുറവും സോഷ്യൽ മീഡിയയിൽ വൈറലാണ്.

‘അന്നയും റസൂലും’ എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ആൻഡ്രിയയെ സുപരിചിതയാക്കിയത്. ലോഹം, ലണ്ടൻ ബ്രിഡ്ജ്, തോപ്പിൽ ജോപ്പൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും ആൻഡ്രിയ അഭിനയിച്ചിരുന്നു.

തമിഴ് സിനിമയിൽ തിരക്കുള്ള നായികയായിരുന്ന ആൻഡ്രിയ കുറച്ചുകാലം സിനിമയിൽ നിന്നും അകന്നു നിന്നിരുന്നു. കടുത്ത വിഷാദരോഗം കാരണമാണ് താൻ ബ്രേക്ക് എടുത്തതെന്നായിരുന്നു ആൻഡ്രിയയുടെ വെളിപ്പെടുത്തൽ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോ​ഗത്തിൽ എത്തിച്ചതെന്നും രോഗത്തെ മറികടക്കാന്‍ ആയുർവേദവും യോഗയുമാണ് തന്നെ സഹായിച്ചതെന്നും ആൻഡ്രിയ തുറന്നു പറഞ്ഞിരുന്നു.

എന്നാൽ സിനിമയിലും സംഗീതത്തിലും വീണ്ടും സജീവമായിരിക്കുകയാണ് ആൻഡ്രിയ ഇപ്പോൾ. മാസ്റ്റർ, ആരാണ്മനയി 3 തുടങ്ങിയ ചിത്രങ്ങളാണ് ആൻഡ്രിയയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ. തമിഴിൽ എട്ടോളം ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.

Also Read: അന്നും ഇന്നും വെള്ളം കണ്ടാൽ ഇഷ്ടം; കുട്ടിക്കാല ചിത്രം പങ്കുവച്ച് യുവനടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam tamil actress childhood photo