‘മഹേഷിന്റെ പ്രതികാരം’ എന്ന് സിനിമയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ നായികയാണ് അപർണ്ണ ബാലമുരളി. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ അപർണ അടുത്തിടെ സൂര്യയുടെ നായികയായി എത്തിയ ‘സൂരറൈ പോട്ര്’ എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. സൂര്യയുടെയും ഉർവ്വശിയുടെയും അഭിനയത്തോട് കിടപിടിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ അപർണ കാഴ്ച വച്ചത്.
Read more: ലാലേട്ടനൊപ്പം വലിയ കളികൾക്ക് ഇവർ; ‘ബിഗ് ബോസ്’ വീട്ടിലെ അതിഥികളെ പരിചയപ്പെടാം
ഇപ്പോഴിതാ, അപർണയുടെ ഒരു കുട്ടിക്കാലചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. അച്ഛന്റെ കൈകളിൽ ഇരിക്കുകയാണ് കുഞ്ഞ് അപർണ. സംഗീതജ്ഞനായ കെ.പി. ബാലമുരളിയും അഭിഭാഷകയായ ശോഭയുമാണ് അപർണയുടെ മാതാപിതാക്കൾ.
View this post on Instagram
ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശ്ശി ഗഥ, സർവ്വോപരി പാലാക്കാരൻ, സൺഡേ ഹോളിഡേ, കാമുകി, ബി ടെക്ക്, അള്ള് രാമേന്ദ്രൻ, സർവം താളമയം, ‘സൂരറൈ പോട്ര്’ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ അപർണ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു.
View this post on Instagram
View this post on Instagram
Read more: ലോഹിതദാസിന്റെ കണ്ടെത്തൽ, മലയാളി തനിമയുള്ള നായിക; ഈ താരത്തെ മനസ്സിലായോ?
View this post on Instagram
അഭിനയത്തിനൊപ്പം ഗായികയായും കഴിവു തെളിയിച്ച താരമാണ് അപർണ ബാലമുരളി. ‘സൺഡേ ഹോളിഡേ’ എന്ന ചിത്രത്തിലൂടെയായിരുന്നു അപർണ ഗായികയായി അരങ്ങേറ്റം കുറിച്ചത്.
Read more: <a href=”https://malayalam.indianexpress.com/video/actress-aparna-balamurali-debuts-in-singing-in-sunday-holiday-movie/” rel=”noopener” target=”_blank”>പാട്ട്പാടി മലയാളികളുടെ ഹൃദയം കീഴടക്കാൻ അപർണ്ണ ബാലമുരളി