Latest News

ഈ തൊപ്പിക്കാരി ആരെന്ന് മനസ്സിലായോ?

ബാലതാരമായിട്ടായിരുന്നു ഈ നടിയുടെ സിനിമാ അരങ്ങേറ്റം

Saranya Mohan, Saranya Mohan childhood photo

ബാലതാരമായി എത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹൻ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക് ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി ശരണ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ശരണ്യയുടെ ഒരു കുട്ടിക്കാലചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

Read more: ആദ്യം അരമണ്ഡലത്തിൽ ഇരിക്കൂ ശിഷ്യാ; ചിമ്പുവിനെ നൃത്തം പഠിപ്പിച്ച് ശരണ്യ മോഹൻ

Saranya Mohan, Saranya Mohan childhood photo

ഫാസിലിന്റെ ‘അനിയത്തിപ്രാവി’ലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളായ ശരണ്യ അച്ഛനമ്മമാരെ പോലെ പ്രാവിണ്യം നേടിയൊരു നർത്തകി കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള ‘യാരെടീ നീ മോഹിനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡും ശരണ്യയ്ക്ക് ലഭിച്ചിരുന്നു.

2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. വിവാഹശേഷം അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്.

 

View this post on Instagram

 

A post shared by Saranya Mohan (@saranyamohanofficial) on

‘തകിട് തകിട് തകതിം, തകിട് തകിട് തകതിം, ‘തകിട് തകിട് തകതിം തകജം’…. മകൻ അനന്തകൃഷ്ണനും മകൾ അന്നപൂർണയ്ക്കുമൊപ്പം ചിരികളികളുമായി പാട്ടുപാടുകയാണ് നടിയും നർത്തകിയുമായ ശരണ്യാമോഹൻ. ഇൻസ്റ്റഗ്രാമിൽ ശരണ്യ പങ്കുവച്ച ടിക്‌ടോക് വീഡിയോ ആരുടെയും ഹൃദയം കവരും.​ അമ്മയെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും മകൻ അനന്തകൃഷ്ണൻ പാട്ടിനൊപ്പം താളം പിടിക്കുമ്പോൾ നിറചിരിയോട അമ്മയേയും ചേട്ടനെയും നോക്കിയിരിക്കുകയാണ് അന്നപൂർണ.

 

View this post on Instagram

 

@swami_bro

A post shared by Saranya Mohan (@saranyamohanofficial) on

 

View this post on Instagram

 

Paddu’s expression says it all.

A post shared by Saranya Mohan (@saranyamohanofficial) on

Read more: പടച്ചോനെ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ!’ മമ്മൂട്ടിയുടെ ഫോട്ടോക്ക് ശരണ്യ മോഹന്റെ കിടിലൻ കമന്റ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam tamil actress childhood photo

Next Story
മക്കളും കൊച്ചുമക്കളും ചേര്‍ന്ന് ആഘോഷമാക്കിയ പിറന്നാള്‍; ചിത്രങ്ങള്‍Mallika Sukumaran, Mallika Sukumaran birthday, Mallika Sukumaran age, Poornima Indrajith, Indrajith, Prithviraj
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express