scorecardresearch
Latest News

ഈ ചിരി പറയും ആളാരെന്ന്!

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യൻ നായികയായി മാറിയ നടി

ഈ ചിരി പറയും ആളാരെന്ന്!

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യൻ നായികയായി മാറിയ താരമാണ് മഞ്ജിമ മോഹൻ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് മഞ്ജിമ. താരത്തിന്റെ കുട്ടിക്കാലത്തുനിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.

കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി കൊണ്ടാണ് മഞ്ജിമ തന്റെ അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് മയിൽപീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദര പുരുഷൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബാലതാരമായി.

‘ഒരു വടക്കൻ സെൽഫി’ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി കൊണ്ടായിരുന്നു ഒരിടവേളയ്ക്ക് ശേഷം മഞ്ജിമയുടെ രണ്ടാം വരവ്. പിന്നീട് മഞ്ജിമ തമിഴിലേക്ക് ചേക്കേറി. ‘അച്ചം എന്‍മ്പത് മദമയെടാ’ എന്ന ചിത്രത്തിൽ ചിമ്പുവിന്റെ നായികയായിട്ടായിരുന്നു തമിഴിലെ അരങ്ങേറ്റം. എന്നാൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. അതേത്തുടര്‍ന്ന് ‘സത്തിരിയന്‍’, ‘ഇപ്പടൈ വെല്ലും’, ദേവരാട്ടം’ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. എന്‍ടിആര്‍ ജീവ ചരിത്രം പറയുന്ന തെലുങ്ക് ചിത്രത്തിലും മഞ്ജിമ അഭിനയിച്ചു.

2019ൽ നിവിൻ പോളി നായകനായ മിഖായേലിലൂടെയാണ് മഞ്ജിമ നാല് വർഷത്തോളം നീണ്ട ഇടവേളക്കൊടുവിൽ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. 2019ൽ പുറത്തിറങ്ങിയ ദേവരാട്ടം എന്ന സിനിമയിലും മഞ്ജിമ അഭിനയിച്ചു.

Read More: തടി കൂടിയത് ആരാധകർക്കല്ല സംവിധായകർക്കാണ് പ്രശ്നം: മഞ്ജിമ മോഹൻ

2021ൽ പുറത്തിറങ്ങിയ കളത്തിൽ സന്തിപ്പോം, കങ്കണ റണാവത്ത് നായികയായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ക്വീനി’ന്റെ മലയാളം പതിപ്പായ ‘സംസം’ എന്നീ ചിത്രങ്ങളിലും മഞ്ജിമ ആയിരുന്നു നായിക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam tamil actress child artist throwback photo