യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദിനത്തിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. മലയാളത്തിന്റെ പ്രിയതാരങ്ങൾ എല്ലാം ആഘോഷത്തിൽ പങ്കുചേർന്നിട്ടുണ്ട്. പലരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കും ആശംസകൾ നേർന്നിട്ടുണ്ട്.
കുഞ്ചാക്കോ ബോബൻ, നസ്രിയ ഫഹദ്, നദിയ മൊയ്ദു, ആസിഫ് അലി, നമിത പ്രമോദ്, ദിലീപ്, മണികണ്ഠൻ രാജൻ തുടങ്ങിയ താരങ്ങളെല്ലാം ക്രിസ്മസ് ആശംസകൾ നേർന്നിട്ടുണ്ട്.
സംവിധായകൻ ബേസിൽ ജോസഫ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, പൂർണിമ ഇന്ദ്രജിത്, പേളി മാണി,തുടങ്ങിയവർ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ആശംസകൾ നേർന്നിരിക്കുന്നത്. മോഹൻലാൽ, ടൊവിനോ തോമസ് ഉൾപ്പെടെയുള്ളവരും ക്രിസ്മസ് ആശംസകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: ‘ഓൾ സെറ്റ്’; മകൾക്കൊപ്പം ക്രിസ്മസ് സ്പെഷ്യൽ ഡാൻസുമായി മുക്ത