/indian-express-malayalam/media/media_files/2025/12/18/ai-bigg-boss-malayalam-2025-12-18-12-25-21.jpg)
ഏതു സങ്കൽപ്പത്തിനും എഐ പരിവേഷം നൽകുന്ന തിരക്കിലാണ് ഇന്ന് സോഷ്യൽ മീഡിയ. എഐ ലോകത്ത് സങ്കൽപ്പങ്ങൾക്കും ഭാവനയ്ക്കുമൊന്നും പരിധികളില്ല. ഇപ്പോഴിതാ, ഒരു സാങ്കൽപ്പിക ബിഗ് ബോസ് ഹൗസിൽ നിന്നുള്ള കാഴ്ചകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങൾ മത്സരാർത്ഥികളായി ബിഗ് ബോസ് വീട്ടിൽ എത്തിയാൽ എങ്ങനെയുണ്ടാവും? ഈ ചിന്തയ്ക്ക് രൂപം നൽകിയിരിക്കുകയാണ് എഐ കലാകാരന്മാർ.
Also Read: ബച്ചൻ അത് ചെയ്യുമെന്ന് രേഖ കരുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! വെളിപ്പെടുത്തലുമായി രേഖയുടെ സുഹൃത്ത്
ദുൽഖറും ഫഹദും സായ് പല്ലവിയും ജോജുവും വിനായകനും ഷൈൻ ടോം ചാക്കോയും സൗബിനും അനശ്വരയും നിവിൻ പോളിയും ശ്രീനാഥ് ഭാസിയും നിഖില വിമലും ഷെയ്ൻ നിഗവും കല്യാണിയും ടൊവിനോയും നസ്രിയയും മമിത ബൈജുവുമെല്ലാം ഈ ബിഗ് ബോസ് വീട്ടിലുണ്ട്. വീക്കെൻഡ് എപ്പിസോഡിൽ വിനായകനെ വഴക്ക് പറയുന്ന ലാലേട്ടനെയും ചിത്രത്തിൽ കാണാം.
ബിഗ് ബോസ് ഹൗസിലെ ജയിലിലായതിന്റെ കലിപ്പിൽ നിൽക്കുന്ന ഷൈൻ ടോം ചാക്കോയേയും ചിത്രത്തിൽ കാണാം. അതേസമയം, ദുൽഖറുമായുള്ള വഴക്കിന്റെ പേരിൽ കരഞ്ഞുകൊണ്ടിരിക്കുകയാണ് സായ് പല്ലവി. ജോജുവും കാവ്യാ മാധവനും കിച്ചണിൽ നിന്ന് വഴക്കു കൂടുന്നതും കാണാം. മസിൽ അളിയൻ ഉണ്ണി മുകുന്ദനും അൽപ്പം കലിപ്പിലാണ്. ചായ ഗ്ലാസ് എറിഞ്ഞുടക്കുകയാണ് ആശാൻ.
Also Read: ഒടുവിൽ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; സന്തോഷം പങ്കിട്ട്​​ അനു സിതാര
എന്തായാലും സെലിബ്രിറ്റികളുടെ ഈ ബിഗ് ബോസ് ഹൗസ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നു കഴിഞ്ഞു. വീഡിയോ വൈറലായതോടെ കമന്റ് ബോക്സുകളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. "ഈ സീസണിൽ ആർക്ക് വോട്ട് ചെയ്യും? എല്ലാവരും പ്രിയപ്പെട്ടവരാണല്ലോ!" എന്നാണ് ഭൂരിഭാഗം പേരുടെയും ചോദ്യം. ഫഹദിന്റെ തന്ത്രങ്ങളാണോ അതോ ഉണ്ണിയുടെ കരുത്താണോ അതോ ദുൽഖറിന്റെ സ്നേഹമാണോ ജയിക്കുക എന്നത് പ്രവചനാതീതമാണ്.
Also Read: ചെക്കൻ ചുള്ളനായല്ലോ!; അഞ്ചു സുന്ദരികളിലെ ആ കുട്ടികൾ ഇത്രയും വളർന്നോ? വൈറലായി ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us