scorecardresearch
Latest News

നിങ്ങളെവിടെ പോയാലും അവിടെ ഞാനുണ്ടാകും; അച്ഛനൊപ്പമുള്ള കുട്ടിക്കാലചിത്രവുമായി താരം

അച്ഛന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്

നിങ്ങളെവിടെ പോയാലും അവിടെ ഞാനുണ്ടാകും; അച്ഛനൊപ്പമുള്ള കുട്ടിക്കാലചിത്രവുമായി താരം

ചലച്ചിത്ര പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിനുടമയാണ് ഗായിക രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക്‌ ഗാനം ആലപിച്ചിട്ടുള്ള ഗായികയാണ് രഞ്ജിനി. ഇപ്പോഴിതാ, അച്ഛന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് രഞ്ജിനി പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ശ്രദ്ധ നേടുന്നത്.

“നീയെവിടെ പോയാലും അവിടെ ഞാനുണ്ടാകും- ഗാഥ ജാം

എന്റെ എല്ലാമെല്ലാമായ സന്തത സഹചാരിക്ക് പിറന്നാൾ ആശംസകൾ.

നിങ്ങളെനിക്ക് മികച്ച സംഗീതം തന്നു, ഇന്നു കാണുന്ന എന്നെ ഇങ്ങനെയാക്കിയത് നിങ്ങളും അമ്മയുമാണ്.

രണ്ട് പതിറ്റാണ്ടിലേറെ സംഗീതമെന്ന ആ സ്വപ്നത്തിലേക്ക് അക്ഷരാർത്ഥത്തിൽ എനിക്കൊപ്പം പറക്കുകയായിരുന്നു നിങ്ങളും.

ഇപ്പോൾ ലോകം കീഴ്മേൽ മറിയുമ്പോഴും ആ ചിറകുകൾ ശരിയാക്കിയിരിക്കാൻ പ്രചോദനമാവുകയാണ്.

നിങ്ങൾ കൂടെയുള്ളപ്പോൾ എന്റെ ജീവിതം സംതൃപ്തമാണ്. ആദ്യത്തെ അടിക്കുറിപ്പ് സത്യത്തിൽ അർത്ഥമാക്കിയത് അതാണ്.

നിങ്ങളോടൊപ്പം വീണ്ടും യാത്ര ചെയ്യാനും സ്റ്റേജിൽ പാടാൻ തുടങ്ങും മുൻപ് നിങ്ങൾ അരികിലുണ്ടെന്ന് ഉറപ്പുവരുത്താനും ഇനിയും കാത്തിരിക്കാനാവില്ല. സ്റ്റേജിന്റെ ഒരു വശത്തു നിന്ന് ശാന്തതയോടെ എന്നെ നോക്കി നിങ്ങളെനിക്കൊരു തംസ് അപ് നൽകും,” രഞ്ജിനി കുറിക്കുന്നു.

എൺപതുകളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി.

പാട്ടിനെ ജീവനുതുല്യം സ്നേഹിക്കുന്ന ര‍‍ഞ്ജിനി ജോസിന് സമൂഹമാധ്യമങ്ങളിലും ആരാധകരേറെയുണ്ട്. ഷാജി കൈലാസ്‌ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘റെഡ് ചില്ലീസി’ലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീതലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി.

പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാന്‍ഡും രഞ്ജിനിയുടേതായിട്ടുണ്ട്. നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. രഞ്ജിനി തന്നെയാണ് ഈ ഇംഗ്ലീഷ് ഗാനത്തിന് ഈണം പകർന്നു പാടിയിരിക്കുന്നത്.                            

Read more: പതിനാറു വയതിനിലേ; പഴയകാല ഫോട്ടോ പങ്കുവച്ച് രഞ്ജിനി ജോസ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam singer actress childhood photo