scorecardresearch
Latest News

എഴുത്തുകാരൻ ബി.ഹരികുമാർ അന്തരിച്ചു

നടൻ അടൂര്‍ ഭാസിയുടെ അനന്തരവനും സി വി രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ

എഴുത്തുകാരൻ ബി.ഹരികുമാർ അന്തരിച്ചു

എഴുത്തുകാരൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ ബി.ഹരികുമാര്‍ അന്തരിച്ചു. നടൻ അടൂര്‍ ഭാസിയുടെ അനന്തരവനും സി.വി.രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ കലാ ജീവിതത്തിലേക്കു കാലെടുത്തുവയ്ക്കുന്നതിനു മുൻപ് ബാങ്കിലാണ് ജോലി ചെയ്തിരുന്നത്. അടൂര്‍ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

പതിന്നാലു നോവലുകൾക്ക് പുറമെ നൂറോളം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘താവളം,’പകല്‍ വിളക്ക്’,’മാരീചം’,’ചക്രവര്‍ത്തിനി’, ‘ഡയാന’,’കറുത്ത സൂര്യന്‍’ ,’ഗന്ധര്‍വ്വന്‍ പാറ’ ,’കണ്മണി’ ,’അപരാജിത’ ,’വാടാമല്ലിക’ ,’കാമിനി’ ,’ഭൂരിപക്ഷം’ , ‘അപഹാരം’ ,’രഥം’ (നോവലുകള്‍ ) അഗ്‌നിമീളേ പുരോഹിതം (കഥാ സമാഹാരം ) എന്നിവയാണ് പ്രധാന കൃതികള്‍ . നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.

‘സന്ന്യാസിനി’ എന്ന ചിത്രത്തിനു തിരക്കഥ രചിച്ചത് ഹരികുമാറായിരുന്നു. ഇന്നു രാവിലെ പത്തു മണിക്ക് ശാന്തി കവാടത്തിലാണ് സംസ്കാരം. ഭാര്യ-ശ്രീരേഖ, മകന്‍ – ഹേമന്ത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam scriptwriter b harikumar passes away

Best of Express