scorecardresearch

കടുത്ത വൈറൽ പനി; വേടൻ തീവ്രപരിചരണ വിഭാഗത്തിൽ

വേടന്റെ അനാരോഗ്യം മൂലം ഈ വെള്ളിയാഴ്ച ഖത്തറിൽ നടക്കേണ്ടിയിരുന്ന  സംഗീത പരിപാടി മാറ്റി വച്ചു.

വേടന്റെ അനാരോഗ്യം മൂലം ഈ വെള്ളിയാഴ്ച ഖത്തറിൽ നടക്കേണ്ടിയിരുന്ന  സംഗീത പരിപാടി മാറ്റി വച്ചു.

author-image
Entertainment Desk
New Update
vedan hospitalized

ദുബായ്: പ്രശസ്ത റാപ്പർ വേടൻ കടുത്ത വൈറൽ പനിയെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ. വേടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുഹൃത്തുക്കളും സംഘാടകരും അറിയിച്ചു.

Advertisment

Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം

നിലവിൽ ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലാണ് വേടൻ ചികിത്സയിൽ കഴിയുന്നത്. കടുത്ത പനിയാണ് ആരോഗ്യനില വഷളാകാൻ കാരണം. എന്നാൽ, രണ്ടു ദിവസത്തിനകം അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനാകുമെന്നാണ് സുഹൃത്തുക്കൾ നൽകുന്ന സൂചന.

Also Read: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര

Advertisment

വേടന്റെ അനാരോഗ്യം മൂലം ഈ വെള്ളിയാഴ്ച ഖത്തറിൽ നടക്കേണ്ടിയിരുന്ന  സംഗീത പരിപാടി മാറ്റി വച്ചു. പരിപാടിയുടെ പുതിയ തിയ്യതി ഡിസംബർ 12 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Also Read: ഇവനെ ഒരു 5 മിനിറ്റ് പിടിക്കാമോ? എന്റെ ഒരു ദിവസത്തെ ഏറ്റവും ഇഷ്ടമുള്ള സമയമാണത്: അഹാന കൃഷ്ണ

ആശുപത്രിയിൽ നിന്നുള്ള ചിത്രം വേടൻ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചു. പരിപാടി മാറ്റിവയ്‌ക്കേണ്ടി വന്നതിൽ വേടൻ ആരാധകരോടും സംഘാടകരോടും ക്ഷമ ചോദിച്ചു.

1

"നിലവിൽ എന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഏറ്റവും അധികം മുൻഗണന നൽകുന്നത്. പരിപാടി മാറ്റിവയ്‌ക്കേണ്ടി വന്നതിൽ ഖേദമുണ്ട്. ഉടൻ തന്നെ സ്റ്റേജിലേക്ക് തിരികെയെത്തും," - വേടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസിൽ വേടൻ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖബാധിതനായിരുന്നിട്ടും, അവസാന മണിക്കൂറിലാണ് അദ്ദേഹം സ്റ്റേജിലെത്തിയത്. ഈ പ്രകടനത്തിന് ശേഷമാണ് പനി കടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

Also Read:  മാധവന്റെ അനിയന്മാർക്ക് പേരിട്ടു; ഇരട്ടകുട്ടികളുടെ പേരു വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ

Music

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: