/indian-express-malayalam/media/media_files/2026/02/24/vedan-navami-latha-wedding-bachelor-party-photos-2026-02-24-10-51-29.jpg)
പ്രമുഖ റാപ്പർ വേടനും (ഹിരൺദാസ് മുരളി) യുവ എഴുത്തുകാരി നവമി ലതയും ഇന്ന് തൃശൂരിൽ വിവാഹിതരാകുന്നു. വിവാഹത്തിനു മുൻപായി നടന്ന ബാച്ച്‌ലർ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് വേടനും നവമി ലതയും.
Also Read: നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു; വരൻ യുവ സംവിധായകൻ
കഴിഞ്ഞ ആഴ്ച, കണ്ണൂർ ധർമശാലയിൽ നടക്കുന്ന തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള 'ഹാപ്പിനെസ് ഫെസ്റ്റിവൽ' വേദിയിൽ വെച്ചാണ് വേടന്റെ വിവാഹവാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനെത്തിയ വേടനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൊന്നാടയണിച്ച് ആദരിച്ചിരുന്നു. ചടങ്ങിൽ സംസാരിക്കവെ എം.വി. ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം വെളിപ്പെടുത്തിയത്.
തുടർന്ന് മറുപടി പ്രസംഗത്തിൽ, "മാഷ് പറഞ്ഞതുപോലെ 24-ാം തീയതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്," എന്ന് വേടൻ വിവാഹവാർത്ത സ്ഥിരീകരിക്കുകയായിരുന്നു.
ദീർഘനാളായി പ്രണയത്തിലാണ് വേടനും നവമി ലതയും. ഇരുവരും പൊതുവേദികളിലും സജീവ സാന്നിധ്യമാണ്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാൻ തിരുവനന്തപുരത്തെത്തിയപ്പോഴും വേടനൊപ്പം നവമി ഉണ്ടായിരുന്നു. അന്ന് ഇൻസ്റ്റഗ്രാമിൽ വേടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'പൊണ്ടാട്ടി' എന്ന് നവമി കുറിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Also Read: നാലാം വയസ്സിൽ ദേശീയ അവാർഡ് സ്വന്തമാക്കി; ഇന്ന് തിളങ്ങുന്നത് മറ്റൊരു മേഖലയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us