മമ്മൂട്ടിയ്ക്ക് ഒപ്പമായിരുന്നു നടി പ്രാചി തെഹ്‌ലാന്റെ മലയാളസിനിമയിലെ അരങ്ങേറ്റം. അഞ്ചടി 11 ഇഞ്ച് പൊക്കമുള്ള പ്രാചിയുടെ ഉയരത്തെ കുറിച്ച് ‘മാമാങ്ക’ത്തിന്റെ പ്രമോഷനിടെ മമ്മൂട്ടി എടുത്തുപറഞ്ഞിരുന്നു. പ്രാചിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.

പിതാവ് നരേന്ദ്ര കുമാറിനും അമ്മ പൂനം തെഹ്‌ലാനും ഒപ്പമുള്ളതാണ് മറ്റു രണ്ടുചിത്രങ്ങൾ.

View this post on Instagram

It’s birthday of the most handsome man I have ever known closest to me Happy Birthday papa well.. writing or talking or thinking about you or missing you.. always brings we tears of how close I feel to you even after being miles away. You are and will always be my hero. You have taught me so much in life I can never thank you enough for. You have been the best man in my life since the day I was born and will be until my last I love you unconditionally and you will always be my rockstar… forever and ever.. just know that I respect you and love you a lot…. there is no one like you! . बार बार दिन ये आए बार बार दिल ये गाए तुम जीयो हज़ारों साल ये मेरी है आरज़ू हैपी बर्थ्डे तो यू हैपी बर्थ्डे तो यू . #happybirthdaypapa #loveyou #fromprouddaughter #proudfather #missingpapa #birthdayboy

A post shared by PRACHI TEHLAN (@prachitehlan) on

Read more: മമ്മൂക്ക, നിങ്ങൾ നല്ലൊരു മനുഷ്യനാണ്; വേദിയിൽ കരച്ചിലടക്കാനാവാതെ പ്രാചി

ഇന്ത്യന്‍ നെറ്റ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ താരവും കൂടിയാണ് പ്രാചി. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്രാചി. പ്രാചിയുടെ നേതൃത്വത്തില്‍ 2011 ലെ സൗത്ത് ഏഷ്യന്‍ ബീച്ച്‌ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. നെറ്റ്‌ബോള്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായിരുന്നു പ്രാചി.

നിരവധി ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധ നേടിയ പ്രാചിയുടെ ആദ്യ സിനിമ മൻദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ ‘അർജാൻ’ ആയിരുന്നു. പ്രാചിയെ മലയാളികൾക്ക് സുപരിചിതയാക്കിയത് ‘മാമാങ്കം’ എന്ന ചിത്രമാണ്. ചിത്രത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്തിടെയായിരുന്നു നടി പ്രാചി തെഹ്‌ലാന്റെ വിവാഹം. ബിസിനസുകാരനായ രോഹിത് സരോഹയാണ് വരൻ. ആഗസ്ത് ഏഴിന് ഡൽഹിയിലെ ഫാം ഹൗസിൽ വെച്ചായിരുന്നു വിവാഹം. എട്ടുവർഷമായി പ്രാചിയും രോഹിതും പ്രണയത്തിലായിരുന്നു.

Read more: റെഡ് ലെഹങ്കയിൽ അതിസുന്ദരിയായി പ്രാചി തെഹ്‌ലാൻ; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook